Connect with us

BUSINESS

ജീവകാരുണ്യ മേഖലയില്‍ പുതിയ കാല്‍വെയ്പ്: എടവണ്ണ ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടമായി

, 11:11 pm

ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടമായി. സ്ഥാപനത്തിന വേണ്ടി പുതുതായി പണിത സൗദാബി അബ്ദുല്‍ ഗഫൂര്‍ കോംപ്ലക്‌സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കെട്ടിടം സമര്‍പ്പിച്ചു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, നിരാലംബര്‍ക്ക് പാര്‍പ്പിടം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജീവകാരുണ്യ സ്ഥാപനമാണ് ലവ് ഷോര്‍. സ്വന്തമായി കെട്ടിടമില്ലാതെ പ്രയാസത്തിലായിരുന്ന സ്ഥാപനത്തിന് ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്‌സ് എം.ഡി അദീബ് അഹമ്മദാണ് സൗദാബി അബ്ദുല്‍ ഗഫൂര്‍ കോംപ്ലക്‌സ് നിര്‍മിച്ചു നല്‍കിയത്.

മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടി.കെ ഹംസ, പി.കെ ബഷീര്‍, സി. മോയിന്‍കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദ് മുഖ്യാതിഥിയായി. ശാരീരികവും മാനസികവുമായ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി 2001 ലാണ് സ്ഥാപനം ആരംഭിച്ചത്. എളിയ തോതില്‍ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോള്‍ വലിയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്. പ്രത്യേക പരിചരണമര്‍ഹിക്കുന്ന കുട്ടികള്‍ക്കും സമൂഹത്തിനും കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ ലവ് ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഒതായിയില്‍ പുതുതായി നിര്‍മ്മിച്ച ഈ രണ്ട് നില കെട്ടിടം ഗുണം ചെയ്യും.

ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അതിനുവേണ്ടി ആളുകള്‍ യാതൊരു മടിയുമില്ലാതെ മുന്നോട്ടു വരുന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാടിന്റെ പേരില്‍ ഇത്തരമൊരു സ്ഥാപനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദീബ് അഹമ്മദും പറഞ്ഞു. ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതുകൊണ്ടാണ് തന്റെ മാതാവിന്റെ പേരില്‍ ഈ സ്ഥാപനം നിര്‍മിക്കാന്‍ സഹകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We The People

Don’t Miss

NATIONAL12 mins ago

വ്യാപം അഴിമതിക്കേസിൽ 200 പേർക്കെതിരെ അറസ്റ്റ് വാറന്റ്

മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസില്‍ 592 പേരെ പ്രതിചേര്‍ത്തിട്ടുള്ള കുറ്റപത്രത്തിൽ 200 പ്രതികള്‍ക്കെതിരെ ഭോപ്പാല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിബിഐ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വെള്ളിയാഴ്ച...

KERALA35 mins ago

ആ കുരുന്ന് ജീവന് ആര് ഉത്തരം പറയും? റാലി നടത്തിയവരോ, അതോ തോന്നിയ പോലെ ഗതാഗതം നിയന്ത്രിച്ച പൊലീസോ?

രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കോട്ടയം ജില്ലയിലെ കോടിമതയിലെ ഗതാഗതകുരുക്കില്‍ കുടുങ്ങി അഞ്ചു വയസ്സുകാരി ഐലിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയുമായി പോയ ആംബുലന്‍സ് കോടിമത...

WORLD46 mins ago

ഈജിപ്റ്റിൽ മോസ്‌ക്കിനുനേരെ നടന്ന ഭീകരാക്രമണത്തിൽ 54 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഈജിപ്റ്റിൽ മോസ്‌ക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച ശേഷം ഭീകരര്‍ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.വ​ട​ക്ക​ൻ സി​നാ​യി പ്ര​വി​ശ്യ​യി​ലെ മുസ്ലിം...

FILM NEWS1 hour ago

നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണവുമായി ‘ചെമ്പരത്തിപ്പൂ’വിന്റെ ആദ്യ ദിനം

നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂവിന്റെ ആദ്യ ദിനം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി ആണ് ചിത്രത്തിൽ...

FOOTBALL1 hour ago

അന്ന് ഹോസു; ഇന്ന് സൗവിക്; വീണ്ടും അമ്പരപ്പിച്ച് കോപ്പല്‍

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്റെ പഴയ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ കോപ്പലിറങ്ങുമ്പോള്‍ ആവനാഴിയില്‍ എന്ത് അത്ഭുതമായിരിക്കും അദ്ദേഹം കാത്തുവെച്ചിട്ടുണ്ടാകുക. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ...

KERALA1 hour ago

ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് പൊലീസ്

ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. ഹാദിയ കേസ് വരുന്ന 27ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്...

MOVIE REVIEW2 hours ago

ബവാരിയ കൊള്ളക്കാരുടെ കഥ പറഞ്ഞ് തീരൻ അതിഗാരം ഒൺട്ര്

●2004-ൽ മണിരത്നം സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഡ്രാമയായ ‘ആയുധ എഴുത്തി’ലെ ചെറിയൊരു കഥാപാത്രത്തിലൂടെ സിനിമാരംഗത്ത്‌ പ്രവേശിച്ച കാർത്തിയുടെ കരിയറിൽ നല്ല ചിത്രങ്ങൾക്കൊപ്പം തന്നെ മോശം ചിത്രങ്ങളും ഉണ്ടായിരുന്നു....

CRICKET2 hours ago

‘പുള്‍ ഷോട്ടിന് ശ്രമിക്കരുത്’ സഹീറിന് മുന്നറിയിപ്പുമായി ഗംഭീര്‍

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ കല്യാണമായിരുന്നു കഴിഞ്ഞ ദിവസം. ബോളിവുഡ് താരവും നടിയും മോഡലുമായ സാഗരികയായിരുന്നു വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍...

NATIONAL2 hours ago

ബംഗാൾ തയ്യാർ; പദ്മാവതിയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മമതാ ബാ​ന​ർ​ജി

ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ൾ ബോളിവുഡ് സിനിമ പദ്മാവതിക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ സിനിമയെ ഇരുകൈയും നീ​ട്ടി​ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ബം​ഗാ​ൾ. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​ സംവിധാനം ചെയ്ത് ബോ​ളി​വു​ഡ് സി​നി​മ പ​ദ്മാ​വ​തി​ക്ക്...

NATIONAL3 hours ago

പരിശീലനത്തിനിടെ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു; വ​നി​താ പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു

തെ​ലു​ങ്കാ​ന​യി​ൽ പ​രി​ശീ​ല​നത്തിനിടെ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു. ഇന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് സി​ദി​പെ​ട്ട് ജി​ല്ല​യി​ലെ സി​ദി​പ്പെ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​നി​ന്ന് വ​നി​താ പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​നു​മു​മ്പ് പൈ​ല​റ്റ്...

Advertisement