നോട്ട് നിരോധനം കൊണ്ട് പച്ച പിടിച്ച പേടി എം ഇനി ബാങ്കിംഗ് രംഗത്തേക്കും

നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് ഏറ്റവുമധികം ഗുണം ഉണ്ടായത് ആര്‍ക്കെന്ന ചോദ്യത്തിന് ഇന്ന് ഒറ്റ ഉത്തരമേയുള്ളു. പേടി എം എന്ന മൊബൈല്‍ പണമിടപാട് കമ്പനി. മൊബൈല്‍ പണമിടപാടിനെ എല്ലാം ഇപ്പോള്‍ പേടി എം ഇടപാട് എന്നാണ് വിശേഷിപ്പിക്കുന്നത്. പേടി എമ്മിന്റെ ഒരു ഓഹരി വിറ്റത് 396 കോടി രൂപക്കാണ്. നോട്ട് നിരോധനം കൊണ്ട് പച്ച പിടിച്ച പേടി എം ഇനി ബാങ്കിംഗ് രംഗത്തേക്കും വരികയാണ്.

പേയ്‌മെന്റ് ബാങ്കിംഗ് നടത്തുവാന്‍ പേടി എമ്മിന് റിസര്‍വ്വ് ബാങ്കിന് അനുമതി ലഭിച്ചതോടെ ഡിസംബറില്‍ പേടിഎം ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

പേടി എം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ്മ ബ്ലോഗിലൂടെയാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച വിവരം അറിയിച്ചത്.

ബാങ്കിംഗ് രംഗത്ത് പുതിയ രീതികള്‍ പേടി എം ആവിഷ്‌ക്കരിക്കുമെന്നും വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.