3,800 കോടി രൂപയുടെ ടാറ്റ സാമ്രാജ്യത്തിന്റെ താക്കോൽ ഇനി ആർക്ക്?

ശതകോടീശ്വരന്മാരുടെ ഒരൊറ്റ ലിസ്റ്റിൽ പോലും ഇതുവരെ പ്രത്യക്ഷപ്പെടാതിരുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാൾ. 6 ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 30-ലധികം കമ്പനികളെ നിയന്ത്രിച്ചിരുന്ന, ലളിതമായ ജീവിതം നയിച്ച് പോന്ന ഇന്ത്യയിലെ വ്യവസായ ഭീമൻ. അതായിരുന്നു രത്തൻ ടാറ്റ.

രത്തൻ ടാറ്റയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകളാണ് ഉയർന്നു വരുന്നത്. അവിവാഹിതനായ രത്തൻ ടാറ്റയുടെ 3,800 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യാനായി അദ്ദേഹത്തിൻ്റെ സ്ഥാനം ആരാണ് ഏറ്റെടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം…

തൻ്റെ അർദ്ധസഹോദരനായ നോയൽ ടാറ്റയുമായി ടാറ്റ ശക്തമായ ബന്ധം പുലർത്തിയിരുന്നു എന്നതിനാൽ നോയൽ ടാറ്റയുടെ മക്കളുടെ പേരാണ് റിപ്പോർട്ടുകളിൽ വരുന്നത്. രത്തൻ ടാറ്റയുടെ പിതാവായ നേവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലുണ്ടായ മകനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയ്ക്ക് കുട്ടികളില്ലാത്തതിനാൽ, ടാറ്റ സാമ്രാജ്യത്തിൻ്റെ അവകാശികളാകാനുള്ള നിർണായക സ്ഥാനത്താണ് നോയൽ ടാറ്റയുടെ മക്കളായ മായ, നെവിൽ, ലീ ടാറ്റ എന്നിവർ.

മൂത്ത മകളായ ലീ ടാറ്റ സ്പെയിനിലെ മാഡ്രിഡിലുള്ള ഐഇ ബിസിനസ് സ്കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2006-ൽ ടാറ്റ ഗ്രൂപ്പിൽ താജ് ഹോട്ടൽസ് റിസോർട്ട്സ് & പാലസുകളിൽ അസിസ്റ്റൻ്റ് സെയിൽസ് മാനേജരായി ജോലിയിൽ പ്രവേശിച്ച ലീ ഇപ്പോൾ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിൽ (IHCL) വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.

നോയൽ ടാറ്റയുടെ മകൾ മായ ടാറ്റ രത്തൻ ടാറ്റയുടെ വിശാലമായ സാമ്രാജ്യത്തിൻ്റെ അവകാശിയാകുമെന്നാണ് പല റിപ്പോർട്ടുകളിലും വരുന്നത്. ഇവർ തന്നെയാണ് ടാറ്റയുടെ പിന്മുറക്കാരി എന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിനുള്ളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് 34 കാരിയായ മായ ടാറ്റ. ബയേസ് ബിസിനസ് സ്‌കൂളിൽ നിന്നും വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ മായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും ടാറ്റ ഡിജിറ്റലിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഫാമിലി ബിസിനസിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് മായ ടാറ്റയുടെ സഹോദരനായ 32 കാരനായ നെവിൽ ടാറ്റ. ട്രെൻ്റ് ലിമിറ്റഡിന് കീഴിലുള്ള പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിനെ നെവിലാണ് നയിക്കുന്നത്. മാത്രമല്ല, നെവിലിന്റെ നേതൃത്വത്തിൽ, സുഡിയോ ഇന്ത്യയുടെ വിവിധ കോണുകളിൽ അതിവേഗത്തിൽ ശ്രദ്ധ നേടുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ഫാഷൻ ലോകത്തെ മറ്റൊരു തലത്തിലേക്ക് ആണ് എത്തിച്ചത്. ടൊയോട്ട കിർലോസ്‌കർ ഗ്രൂപ്പിൻ്റെ അവകാശിയായ മാനസി കിർലോസ്‌കറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

ഇവർ മൂന്ന് പേരുമാണ് രത്തൻ ടാറ്റയുടെ പിൻഗാമിയായി വരാൻ സാധ്യതയുള്ളവരിൽ വരുന്നത്. ലീ, മായ, നെവിൽ എന്നിവർ ഓപ്പറേറ്റിംഗ് കമ്പനികളിൽ ബോർഡ് സ്ഥാനങ്ങളിൽ ചേരാൻ സാധ്യതയുണ്ട്. മൂന്ന് പേരും വിവിധ ടാറ്റ ഓപ്പറേറ്റിംഗ് കമ്പനികളിൽ മാനേജർ പദവികൾ വഹിച്ചു വരുന്നവരാണ്. ഈ വർഷം ആദ്യം, ടാറ്റ ഗ്രൂപ്പ് നോയൽ ടാറ്റയുടെ മൂന്ന് മക്കളെ അതിൻ്റെ അഞ്ച് ജീവകാരുണ്യ സ്ഥാപനങ്ങളുടെ ബോർഡിലേക്ക് നിയമിച്ചിരുന്നു. ഈ അഞ്ച് ട്രസ്റ്റുകൾക്ക് സാൾട്ട്-ടു-സോഫ്റ്റ്‌വെയർ കൂട്ടായ്മയുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ ഓഹരിയുണ്ട്.

ഗുജറാത്തിലെ പുരാതന നഗരങ്ങളിലൊന്നായ നവ്‌സാരിയിൽ ജനിച്ച ജംഷഡ്ജി ടാറ്റയാണ് ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ. പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കു വന്ന പാർസികളുടെ വംശപരമ്പരയാ‍ണ് ടാറ്റ കുടുംബം. ഈ താവഴിയിലെ ഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരു സ്വീകരിക്കുന്നത്. ഇളയ മകനായ രത്തൻജി ടാറ്റയിലൂടെയും രത്തൻജി ടാറ്റ ദത്തെടുത്ത നേവൽ ടാറ്റയിലൂടെയും കൈമാറിയെത്തിയ ടാറ്റ സാമ്രാജ്യം ഒടുവിൽ രത്തൻ ടാറ്റയിലെത്തുകയായിരുന്നു.

Latest Stories

ട്രംപിന്റെ സമ്മതത്തോടെ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ; ഗാസയിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം

നായകൻ വീണ്ടും വരാർ, സോഷ്യൽ മീഡിയ കത്തിച്ച് സഞ്ജു സാംസന്റെ റോയൽ എൻട്രി; വീഡിയോ കാണാം

കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

IPL 2025: സഞ്ജുവുമായി മത്സരിക്കാൻ നീ നിൽക്കരുത്, അത് മാത്രം ചെയ്യുക; ഇന്ത്യൻ താരത്തിന് ഉപദേശവമായി ആകാശ് ചോപ്ര

ചെന്താമര ഏക പ്രതി, 133 സാക്ഷികൾ, 30ലേറെ രേഖകൾ; നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി, ഇന്ന് സമർപ്പിച്ചേക്കും

IPL 2025: ഒരിക്കൽ കിരീടം നേടിയാൽ തുടർച്ചയായി 5 കിരീടങ്ങൾ ആർസിബിയുടെ ഷെൽഫിൽ ഇരിക്കും, തുറന്നടിച്ച് ജിതേഷ് ശർമ്മ

എനിക്കും പാല ബിഷപ്പിനുമെതിരെ കേസെടുക്കാനായി ഓടി നടന്ന പാമ്പും പഴുതാരകളുമെവിടെ; ജലീലിനെതിരെ പരാതി കൊടുക്കാന്‍ തന്റേടമുണ്ടോ; മദ്രസ പരാമര്‍ശത്തില്‍ വെല്ലുവിളിച്ച് പിസി ജോര്‍ജ്

ഇന്ത്യൻ പ്രീമിയർ ലീഗിന് പാര പണിയാൻ സൗദി, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഐറ്റം; റിപ്പോർട്ട് നോക്കാം

ഐസിസി ചെയ്ത രണ്ട് വലിയ തെറ്റുകളാണ് അത്, പക്ഷെ ധോണിയും ക്ലൂസ്നറും എന്നിട്ട് പോലും....; രൂക്ഷ വിമർശനവുമായി മോയിൻ അലി