വൈറസ് ഭീതി; സെന്‍സെക്സിൽ ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ദിവസം

ആഭ്യന്തര ഓഹരി വിപണിയിൽ തിങ്കളാഴ്ച ഏഴ് മാസത്തിനിടയിലെ ഏറ്റവും മോശം ഏകദിന നഷ്ടം നേരിട്ടു. ആഗോള ഇക്വിറ്റികളിലുടനീളം വിൽപ്പനയുണ്ടായതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. യൂറോപ്പിൽ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വാർത്തകളാണ് നിക്ഷേപകർ ഓഹരി വിൽക്കാൻ കാരണമായത്. പുതിയ കൊറോണ വൈറസ് ബ്രിട്ടനിൽ മിക്ക ഇടങ്ങളിലും അടച്ചുപൂട്ടലിന് കാരണമായി.

സെൻസെക്സ് സൂചിക 2,037.61 പോയിൻറ് അഥവാ 4.34 ശതമാനം ഇടിഞ്ഞ് 44,923.08 എന്ന നിലയിലെത്തി. നിഫ്റ്റി 629.1 പോയിൻറ് അഥവാ 4.57 ശതമാനം ഇടിഞ്ഞ് 13,131.45 എന്ന നിലയിലേക്ക് താഴ്ന്നു . ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോമൊബൈൽ, മെറ്റൽ തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ വിൽപ്പന വിപണിയെ താഴേക്ക് വലിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയാണ് സെൻസെക്സിനെ ഏറ്റവും കൂടുതൽ വലിച്ചിഴച്ചത്. 30-സ്ക്രിപ് സൂചികയിൽ 500 പോയിന്റിൽ കൂടുതൽ നഷ്ടം നാലു കമ്പനികൾക്കും ഉണ്ടായി.

പണലഭ്യതയാണ് ആഭ്യന്തര വിപണിയിൽ നീണ്ടുനിന്ന റാലിയെ നയിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്, അതിനാലാണ് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ ആഴത്തിലുള്ള തിരുത്തലിന് ഇടയാക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ