എ ഡിഫറന്റ് സ്റ്റോറി' തേവരയില്‍; വേമ്പനാട്ട് കായലിലേക്ക് മിഴിനാട്ടുന്ന കായലോര വസതിയുമായി കല്യാണ്‍ ഡവലപ്പേഴ്സിന്റെ 25ാമത് പ്രോജക്ട്

കേരളത്തിലെ ഏറ്റവും വലിയ 25 സൂപ്പര്‍ലക്ഷ്വറി വാട്ടര്‍ഫ്രന്റ് സ്‌കൈ മാന്‍ഷനുകളുമായി കല്യാണ്‍ ഗ്രൂപ്പിന്റെ കല്യാണ്‍ ഡവലപ്പേഴ്‌സ്. കൊച്ചിയിലെ തേവരയിലെ പ്രോജക്ട്ട് കല്യാണ്‍ ഡവലപ്പേഴ്സിന്റെ ഇരുപത്തഞ്ചാമത് നിര്‍മാണ പദ്ധതിയാണ്. സമാനതകളില്ലാത്ത എക്‌സ്‌ക്ലൂസീവ് ആഡംബരങ്ങളാണ് വേമ്പനാട്ട് കായലിലേയ്ക്ക് മിഴിതുറക്കുന്ന ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന പേരിലുള്ള സൂപ്പര്‍ ലക്ഷ്വറി സ്‌കൈ മാന്‍ഷനുകളിലുള്ളതെന്ന് കല്യാണ്‍ ഡവലപ്പേഴ്‌സ് ഉറപ്പ് നല്‍കുന്നു. ആര്‍ക്കിടെക്ചറല്‍ മികവ് കൊണ്ടും അത്യാധുനികതയും ആഡംബരവും സൗന്ദര്യവും നിറഞ്ഞ സൗകര്യങ്ങള്‍കൊണ്ടും അതിമനോഹരമാണ് ‘എ ഡിഫറന്റ് സ്റ്റോറി’യെന്നും കല്യാണ്‍ അറിയിക്കുന്നു. രണ്ടരയേക്കര്‍ സ്ഥലത്തായി ഉയര്‍ന്നുവരുന്ന പദ്ധതി വേമ്പനാട് കായലിന്റെ മുഴുവന്‍ സൗന്ദര്യവും നുകരാവുന്ന വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത് പ്രസിദ്ധമായ ദുബായ് മാളിന്റെ സൃഷ്ടാക്കളായ സിംഗപ്പൂരിലെ ഡിപി ആര്‍ക്കിടെക്ട്സാണ്. പദ്ധതിയുടെ നിര്‍മാണവും ആഗോള ഗുണമേന്മാ നിലവാരം ഉറപ്പുവരുത്തുന്നതും യുകെയിലെ ജോണ്‍സ് ലാംഗ് ലാസല്ലെയാണ്. ‘എ ഡിഫറന്റ് സ്റ്റോറി’യിലെ സൗകര്യങ്ങള്‍ പ്രഫഷണലി മാനേജ് ചെയ്യുന്നത് പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായിരിക്കും. ലോകോത്തര രൂപകല്‍പ്പനയും സവിശേഷമായ സൗകര്യങ്ങളും കൊച്ചി കായല്‍തീരത്തിന്റെ അനുപമമായ സൗന്ദര്യവും ഒന്നുചേരുന്ന ആഡംബര ജീവിത സൗകര്യങ്ങളാണ് ‘എ ഡിഫറന്റ് സ്റ്റോറി’യിലൂടെ കല്യാണ്‍ ഡവലപ്പേഴ്സ് അവതരിപ്പിക്കുന്നത്.

തേവര ഫെറി റോഡിലാണ് കല്യാണ്‍ ഡവലപ്പേഴ്സിന്റെ ‘എ ഡിഫറന്റ് സ്റ്റോറി’ എന്ന സവിശേഷമായ സ്‌കൈ മാന്‍ഷനുകള്‍. കേരളത്തിലെ ഏറ്റവും വലിയതും സൂപ്പര്‍ ലക്ഷ്വറി സൗകര്യങ്ങളുള്ളതുമായ 25 സ്‌കൈ മാന്‍ഷനുകളാണ് ഇവിടെ ഒരുങ്ങുന്നത്. ഓരോന്നും പതിനായിരം മുതല്‍ പതിനോരായിരം വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ്. ഈ കായലോര വസതികളില്‍ രണ്ടായിരം ചതുരശ്രയടി വിസ്തൃതിയില്‍ ലാന്‍ഡ്സ്‌കേപ്പ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം സമാനതകളില്ലാത്ത ആഡംബരമൊരുക്കുന്നു. ഓരോ യൂണിറ്റുകള്‍ക്കുമായി പ്രത്യേക എലിവേറ്ററുകള്‍ ഉള്ളതിനാല്‍ തികഞ്ഞ സ്വകാര്യത ഉറപ്പുനല്കുന്നുവെന്നും കല്യാണ്‍ ഡവലപ്പേഴ്‌സ് അറിയിക്കുന്നു. 25000 ചതുരശ്രയടി വിസ്തൃതിയുള്ള പൊതുസൗകര്യങ്ങള്‍ മികച്ച ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ആധുനിക സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനം, ഇവി ചാര്‍ജിംഗ് സൗകര്യം, സുസ്ഥിരതയ്ക്കു നല്കുന്ന പ്രാധാന്യം എന്നിവ ഈ പദ്ധതിയുടെ മികവുകളില്‍ എടുത്തുപറയേണ്ടതാണ്. ഹരിതനിര്‍മാണ രീതികള്‍ പിന്തുടര്‍ന്ന് ഊര്‍ജക്ഷമതയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയും മഴവെള്ള സംഭരണം ഉറപ്പുവരുത്തിയും പരിസ്ഥിതിക്ക് യാതൊരു കോട്ടവും വരുത്താതെയുള്ള നിര്‍മാണരീതി കാത്തുസൂക്ഷിക്കുമ്പോള്‍ത്തന്നെ ആധുനിക ജീവിതശൈലിക്കും സൗകര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ട കാര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.

ഈയടുത്ത വര്‍ഷങ്ങളില്‍ കൊച്ചിയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍, സീ ഫുഡ്, ഐടി അധിഷ്ഠിത സേവനങ്ങള്‍, അന്താരാഷ്ട്ര വ്യാപാരം എന്നിവയില്‍ കുതിച്ചുചാട്ടം തന്നെയുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അള്‍ട്രാ-ഹൈ നെറ്റ്വര്‍ത്ത് വ്യക്തികളുടെ വസതികള്‍ക്കായുള്ള ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കല്യാണ്‍ ഡവലപ്പേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. പ്രകൃതിയുമായി സമാനതകളില്ലാതെ സമന്വയപ്പെട്ടിരിക്കുന്ന ചുറ്റുപാടുകള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് നിക്ഷേപരംഗത്തെ പ്രധാന കേന്ദം എന്ന നിലയിലുള്ള ഈ നഗരത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ നഗരത്തിന്റെ സവിശേഷതകളെല്ലാം ഉപയോഗപ്പെടുത്തുന്നതിനൊപ്പം മുംബെ, ഡല്‍ഹി, ഗുഡ്ഗാവ്, ഡൗണ്‍ടൗണ്‍ ദുബായ് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിര്‍മിതികളിലെ ആഡംബര്യ സൗകര്യങ്ങള്‍ കൂടി ഒരുക്കിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സമാനതകളില്ലാത്ത ജീവിതസൗകര്യങ്ങളോടെ ജീവിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാണ്‍ ഡവലപ്പേഴ്സിന്റെ പുതിയ പദ്ധതിയിലൂടെയെന്നും ആര്‍. കാര്‍ത്തിക് ചൂണ്ടിക്കാട്ടി.