ആധാര്‍ ദുരുപയോഗം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍

എല്ലാ സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇന്‍ഷുറന്‍സ് പോളിസി, മ്യൂച്വല്‍ ഫണ്ട്, ബാങ്കിംഗ് സേവനങ്ങള്‍ ഇവയ്ക്ക് എല്ലാം ആധാര്‍ നിര്‍ബന്ധമാണ്. ടെലികോം സേവനങ്ങള്‍ക്കും ആധാര്‍ ആവശ്യമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പലര്‍ക്കും തങ്ങള്‍ എത്ര സേവനങ്ങള്‍ക്കാണ് ആധാര്‍ ബന്ധിപ്പിച്ചതെന്നു കൃത്യമായ ഓര്‍മ്മയില്ല. ഇതു കൊണ്ട് ആധാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

ആധാര്‍ ദുരുപയോഗം തിരിച്ചറിയാനായി യുഐഡിഎഐ ഓണ്‍ലൈനില്‍ പുതിയ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ഇതു വഴി സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനം ഉപയോഗിക്കാന്‍ ആധാറുമായി ബന്ധപ്പിച്ച് മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി ആവശ്യമാണ്.

ഈ സേവനം ലഭിക്കാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://resident.uidai.gov.in/notification-aadhaar

12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ലഭിക്കും.

കഴിഞ്ഞ ആറ് മാസത്തിനിടയിലുള്ള കാലയളവ് തിരെഞ്ഞടുക്കണം. പിന്നീട് ലഭിച്ച ഒടിപി സഹിതം സമര്‍പ്പിക്കുക.

Read more

ഇതോടെ ആധാര്‍ ബന്ധിപ്പിച്ചതിന്റെ വിവരങ്ങള്‍ ലഭിക്കും. ആധാര്‍ നമ്പര്‍ ദുരുപയോഗം കണ്ടെത്തിയാല്‍ നിശ്ചിത സമയത്തേക്ക് നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.