അക്ഷയ തൃതീയയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം, എല്ലാ ആഭരണവിഭാഗങ്ങളിലും ആവേശകരമായ വില്പന; ടി.എസ് കല്യാണരാമന്‍

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്നതായിരുന്നു ഈ ഓഫറുകള്‍. ഇപ്പോഴിതാ ഈ അക്ഷയതൃതീയയ്ക്ക് മികച്ച നേട്ടമാണ് തങ്ങള്‍ക്ക് നേടാനായതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണ്‍ ജൂവല്ലേഴ്‌സ് സിഎംഡി ടി എസ് കല്യാണരാമന്‍.

ഈ അക്ഷയ തൃതീയക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യക്തമായ വളര്‍ച്ച സൂചിപ്പിക്കുന്ന തരത്തില്‍ എല്ലാ ആഭരണ വിഭാഗങ്ങളിലും ആവേശകരമായ വില്പന നടന്നു. മഹാമാരിക്ക് മുമ്പ്, 2019 ലെ അക്ഷയതൃതീയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോറൂമുകളിലെത്തിയ ഉപയോക്താക്കളുടെ എണ്ണത്തിലും, നടന്ന വില്പനയുടെ അളവിലും മൂല്യത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായത് ഞങ്ങള്‍ക്ക് ഏറെ പ്രോത്സാഹജനകമാണ്. (കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ താരതമ്യം ചെയ്യുവാന്‍ പരിഗണിക്കാനാവില്ല)

ദക്ഷിണേന്ത്യന്‍ വിപണികളില്‍ വില്പനയില്‍ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതര വിപണികളിലെ പ്രതികരണവും വളരെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു.

മേയ് 30 വരെയാണ് ഓഫറിന്റെ കാലാവധി. 2022 ജൂണ്‍ ഒന്നിന് കല്യാണ്‍ ജൂവലേഴ്സ് വെബ്സൈറ്റില്‍ (www.kalyanjewellers.net) 300 ഭാഗ്യവിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും. ഇലക്ട്രോണിക് റാണ്ടമൈസിംഗ് രീതിയിലാണ് വിജയികളെ കണ്ടെത്തുന്നത്.

ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

Latest Stories

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ