അമൃതായി 'ബെല്ല', പൂർണമായും ശർക്കരയിൽ നിർമ്മിക്കുന്ന റമ്മിന് പിന്നിൽ ഇന്ത്യൻ കമ്പനി

ലോകത്ത് ആദ്യമായി നൂറു ശതമാനം ശർക്കരയിൽ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കി അമൃത് ഡിസ്‌റ്റിലറീസ്. ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് അമൃത്. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് അമൃത് അവരുടെ ഏറ്റവും പുതിയതും ലോകത്ത് തന്നെ ആദ്യമായിട്ടുള്ളതുമായ റം പുറത്തിറക്കിയത്. ബെല്ല എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

1948ലാണ് അമൃത് ഡിസ്‌റ്റിലറീസ് എന്ന കമ്പനി സ്ഥാപിതമാകുന്നത്. നീലകണ്ഠാ റാവു ജഗ്ദലേയാണ് അമൃത് ഡിസ്‌റ്റിലറി സ്ഥാപകൻ. ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കിയുടെ പിതാവ് എന്നാണ് നീലകണ്ഠാ റാവു ജഗ്ദലേ അറിയപ്പെടുന്നത്. നീലകണ്ഠാ റാവു ജീവിച്ചിരുന്ന കാലത്ത് തന്നെ ബെല്ല എന്ന റം വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ അന്ന് അതിന് കർണ്ണാടക എക്സൈസ് നിയമപ്രകാരം സാധുത ഉണ്ടായിരുന്നില്ല. പിന്നീട്, 2012 ലാണ് ഇന്ത്യയിൽ ശർക്കര കൊണ്ട് സിംഗിൾ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസൻസ് അമൃതിന് ലഭിക്കുന്നത്.

ഇന്ത്യൻ പൈതൃകത്തോടും സംസ്കാരത്തോടും നീലകണ്ഠാ റാവുവിന് ഉണ്ടായിരുന്ന അഭിനിവേശമാണ് ബെല്ലയിലൂടെ യാഥാർത്ഥ്യമായതെന്നാണ് അമൃത് കുറിച്ചത്. ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിർമ്മിക്കുന്ന പോഷക സമ്പുഷ്‌ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയിൽ ബെല്ല എന്നാൽ “ശർക്കര” എന്നാണർത്ഥം. ആറു വർഷത്തോളം ബർബൺ ബാരലുകളിൽ സംഭരിച്ചാണ് ബെല്ല തയ്യാറാക്കുന്നത്.

2024 ജൂലൈ മാസത്തിലാണ് ബെല്ല റം അമൃത് ആദ്യമായി പരിചയപ്പെടുത്തുന്നത്. പിന്നീട് ഷെറാടൺ ഗ്രാൻഡ് ബാംഗ്ലൂരു വൈറ്റ്ഫീൽഡ് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ബെല്ലയുടെ ഔദ്യോഗിക ഉദ്ഘാടനവും ആഗോളതലത്തിലുള്ള ലോഞ്ചും നടന്നിരുന്നു. ഇന്ത്യയിലും യുഎസ്എയിലും ലഭ്യമായ ബെല്ലയുടെ വില 3,500 ആണ്. അതേസമയം ഇന്ത്യൻ ശർക്കരയും കരീബിയൻ മോളാസസും യോജിപ്പിച്ച് 2013 ൽ ടൂ ഇൻഡീസ് റം എന്ന പേരിൽ അമൃത് പുറത്തിറക്കിയ റം വിജയമായിരുന്നു.

‘വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡ്’ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിക്ക് 2019 ൽ ലഭിച്ചിരുന്നു. ഇതുകൂടാതെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന 2019 ബാർട്ടെൻഡർ സ്‌പിരിറ്റ്സ് അവാർഡിൽ ‘വേൾഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ’ അവാർഡും ലഭിച്ചു. പിന്നീടങ്ങോട്ട് അമൃതിൻ്റെ പ്രശസ്‌തി ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. നിലവിൽ സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, തായ്‌വാൻ, സിംഗപ്പൂർ, സ്പെയിൻ, ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്‌റ്റിലറീസ് ‘അമൃത് സിംഗിൾ മാൾട്ട് വിസ്കി’ വിൽപന നടത്തുന്നുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു