സാമ്പത്തിക പ്രതിസന്ധി: രണ്ട് കമ്പനികള്‍ അനില്‍ അംബാനി അടച്ചുപൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി കാരണം പ്രമുഖ വ്യവസായി അനില്‍ അംബാനി രണ്ട് കമ്പനികള്‍ അടച്ചുപൂട്ടുന്നു. ഇതോടെ വായ്പ നല്‍കുന്ന ബിസിനസാണ് അംബാനി നിര്‍ത്തുന്നത്. നിലവില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളാണ് അടയ്ക്കുന്നത്.

മുംബൈയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ അനില്‍ അംബാനി തന്നെയാണ് ഇക്കാര്യം ഓഹരി ഉടമകളെ അറിയിച്ചത്. വരുന്ന ഡിസംബറിനകം ഇതുവരെയുള്ള വായ്പകള്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മൊത്തം കടത്തില്‍ നിന്ന് 25,000കോടി രൂപയുടെ കുറവുണ്ടാകും.

2020 മാര്‍ച്ചോടെ 15,000കോടി രൂപ തിരിച്ചടയ്ക്കുമെന്നും അനില്‍ അംബാനി പറഞ്ഞു. 2008-ല്‍ 4200 കോടി ഡോളറായിരുന്ന അനില്‍ അംബാനിയുടെ സമ്പത്ത് 2019 ജൂണില്‍ 523 ദശലക്ഷം ഡോളറായി (3,651കോടി രൂപ)കുറഞ്ഞിരുന്നു. ഇതുകൂടാതെ പതിനൊന്ന് വര്‍ഷം മുമ്പ് ലോകത്തെ അതിസമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനി ഇക്കൊല്ലം ബില്യനയര്‍ ക്‌ളബില്‍ നിന്ന് തന്നെ പുറത്ത് പോയിരുന്നു.

സാമ്പത്തിക കുടിശ്ശികകളുടെ പേരില്‍ ജയില്‍ ശിക്ഷയുണ്ടാകുമെന്ന ഘട്ടത്തില്‍ നേരത്തെ ജ്യേഷ്ഠന്‍ മുകേഷ് അംബാനി രക്ഷക്കെത്തിയിരുന്നു. 2018 മാര്‍ച്ചില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടിയായിരുന്നു. ഇത് വീട്ടുന്നതിനായി വന്‍തോതില്‍ ആസ്തികള്‍ വിറ്റഴിച്ചതാണ് മൊത്തം സമ്പത്തില്‍ ഇടിവുണ്ടാക്കിയത്. കഴിഞ്ഞ മാസമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസിനസ് ടെലിവിഷന്‍ ചാനല്‍ ബി.ടി.വി.ഐ യാതൊരു അറിയിപ്പും കൂടാതെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി