Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ഏപ്രിൽ – ജൂലൈയിൽ വാഹന ഉത്പാദനം ഒരു കോടി കവിഞ്ഞു

, 1:31 pm

നടപ്പ് സാമ്പത്തിക വർഷത്തിൽ ജൂലൈ വരെയുള്ള നാലുമാസത്തെ കാറുകളുടെ വില്പന കുറഞ്ഞപ്പോൾ ടൂ വീലർ, വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ വില്പന കൂടി. ജൂലൈ മാസത്തിൽ കാറുകൾ ഉൾപ്പടെയുള്ള സ്വകാര്യ വാഹനങ്ങളുടെ വില്പനയിൽ 2 .71 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്തം 290,960 കാറുകൾ ജൂലൈയിൽ വില്പനയായി. എന്നാൽ 2017 ജൂലൈയിൽ 299,066 കാറുകൾ വിറ്റതായാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്ക്.

ജൂലൈ വരെയുള്ള നാലു മാസം കൊണ്ട് എല്ലാ വിഭാഗങ്ങളിലുമായി 1 .08 കോടി വാഹനങ്ങൾ ഉൽപാദിപ്പിച്ചു. ഇതിൽ 15 .92 ലക്ഷവും കയറ്റി അയച്ചു.

വാണിജ്യ വാഹനങ്ങളുടെ വില്പന ജൂലൈയിൽ 30 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം 76,497 വാഹനങ്ങൾ വില്പനയായി. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 59,001 വാഹനങ്ങളായിരുന്നു.

18 .17 ലക്ഷം ഇരുചക്ര വാഹനങ്ങൾ വില്പനയായി. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 16 .79 ലക്ഷമായിരുന്നു, അതായത് 8 .17 ശതമാനം വർധന. ഇതിൽ 11 .50 ലക്ഷം മോട്ടോർ സൈക്കിളുകളൂം 5 .98 ലക്ഷം സ്‌കൂട്ടറുകളും 67,106 എണ്ണം മോപ്പഡുകളുമായിരിന്നു. വില്പന കൂടുതൽ ഉയരുമെന്നാണ് സൊസൈറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ സുഗത്തോ സെന്നിന് പറയാനുള്ളത്. 2020 വാഹന വില്പന നല്ല തോതിൽ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ടൂ വീലറുകളുടെ വില്പന.

Advertisement