Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ആർ.ബി.ഐയിലെ വെടിനിർത്തൽ: ബാങ്കുകൾക്ക് വായ്പ നൽകാൻ 3.7 ലക്ഷം കോടി അധികമായി കിട്ടും

, 1:52 pm

റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിൽ താത്കാലിക വെടിനിർത്തലിന് തയ്യാറായതോടെ ബാങ്കുകൾക്ക് ബിസിനസിന് ഉപയോഗിക്കുന്നതിന് അധികമായി 370,000 കോടി രൂപ ലഭിക്കും. നവംബർ 19നു ചേർന്ന ആർ ബി ഐയുടെ ബോർഡ് യോഗത്തിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ ഭീമൻ തുക വായ്പ ബിസിനസിന് ലഭ്യമാവുക. ബാസൽ – 3 നിലവാരത്തിൽ മൂലധനം ക്രമീകരിക്കുന്നതിനുള്ള സമയ പരിധി ഒരു വർഷം നീട്ടി കൊടുക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതോടെ ഇതിനായി മാറ്റി വെയ്‌ക്കേണ്ട തുക കൂടി ബാങ്കുകൾക്ക് ബിസിനസിന് ഉപയോഗിക്കാൻ കഴിയും. 2019 മാർച്ചിനകം ഇത് പൂർത്തീകരിക്കണമെന്നാണ് നേരത്തെ നൽകിയിരുന്ന നിർദേശം. ഇത് ഇപ്പോൾ 2020 മാർച്ച് വരെ നീട്ടി നൽകിയിരിക്കുകയാണ്.

നിലവിൽ ഉണ്ടായിരുന്ന നിർദേശം അനുസരിച്ച് 2016 മുതൽ 0.625 ശതമാനം വീതം ക്യാപിറ്റൽ കൺസർവേഷൻ ബഫർ ആയി ബാങ്കുകൾ മാറ്റി വെയ്ക്കണം. ഇത് ഒരു കൊല്ലം നീട്ടുമ്പോൾ അത്രയും തുക ബാങ്കുകൾക്ക് ലോൺ നല്കാൻ കഴിയും. ഈ തുക ഏകദേശം 370,000 കോടി രൂപ വരുമെന്നാണ് കണക്ക്. ഇപ്പോഴത്തെ തീരുമാനം ബാങ്കുകൾക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Advertisement