Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ഓഹരി മാർക്കറ്റിന് ദുഃഖവെള്ളി

, 4:22 pm

ഓഹരി വിപണിയിൽ വീണ്ടും ദുഃഖവെള്ളി. ഇന്ന് ഒറ്റ ട്രേഡിങ്ങ് സെഷനിൽ സെൻസെക്‌സ് 689 .60 പോയിന്റ് ഇടിഞ്ഞു. ക്ളോസിങ് – 35742 .07 . സെൻസെക്സിലെ 30 ഓഹരികളിൽ 27 ഷെയറുകളും തകരുകയായിരുന്നു. ദേശീയ ഓഹരി സൂചിക 197 .70 പോയിന്റ് താഴ്ന്ന് 10754 പോയിന്റിലും ക്ളോസ് ചെയ്തു. നിഫ്റ്റി സൂചികയിൽ 50 ഓഹരികളിൽ നാല്പത്തി രണ്ടും ഇടിവിലായിരുന്നു.
സാമ്പത്തിക മാന്ദ്യം എന്ന റിപ്പോർട്ടുകൾ പരന്നതോടെ ഇന്നലെ ന്യൂ യോർക്ക് സ്റ്റോക് എക്‌സ്‌ചേഞ്ച് ഇടിവിലായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ഏഷ്യൻ വിപണികളിൽ ഇന്ന് കാര്യമായ ഇടിവുണ്ടായി. ചൈനീസ് മാർക്കറ്റിനാണ് ഏറ്റവും കനത്ത ആഘാതമേറ്റത്. ചൈനീസ് മാർക്കറ്റ് ഇന്ന് 24 ശതമാനം ഇടിഞ്ഞു.

Advertisement