കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലത്ത് തന്നെ കാന്‍ഡിയറിന്റെ 'മലയാള' തുടക്കവും; കല്യാണ്‍ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു

കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്‌സ്‌റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂര്‍ പാറമേക്കാവ് അമ്പലത്തിനോട് ചേര്‍ന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാന്‍ഡിയര്‍ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണ്‍ ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കാര്‍ത്തിക് ആര്‍ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കല്യാണ്‍ ജൂവലേഴ്സിന്റെ ജന്മസ്ഥലവുമായ തൃശൂരില്‍ തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നാണ് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞത്.

കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ടി.എസ്. രാമചന്ദ്രന്‍, ടി.എസ്. അനന്തരാമന്‍, ആര്‍. രാജേഷ്, രമേഷ് കല്യാണരാമന്‍, ടി.എസ്. ഹരികൃഷ്ണന്‍, ടി.എസ്. ബലരാമന്‍, ടി.എ. ശ്രീറാം, രാജേഷ് കല്യാണരാമന്‍, സിദ്ധാര്‍ത്ഥ് രാമചന്ദ്രന്‍, ഋഷികേശ് കല്യാണ്‍, കാര്‍ത്തിക് ആര്‍, ടി ബി സീതാറാംജി, ഡോ. എന്‍.വി രമണി എന്നിവര്‍ സമീപം.

കേരളത്തിലെ ആദ്യ ഷോറൂമാണ് തൃശൂരില്‍ മിഴി തുറന്നതെങ്കിലും രാജ്യത്തെ 28-മത് കാന്‍ഡിയര്‍ ഷോറൂമാണ് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സ് ഉദ്ഘാടനം കഴിഞ്ഞ് ജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ബ്രാന്‍ഡിനെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാന്‍ഡിയറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തൃശൂരിലെ പുതിയ ഷോറൂം. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സൗകര്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സമ്പൂര്‍ണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ കല്യാണ്‍ ലക്ഷ്യമിടുന്നത്. കല്യാണ്‍ ജൂവലേഴ്‌സ് ജനിച്ചയിടത്ത് തന്നെ കാന്‍ഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂമും തുറക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം എംഡി പങ്കുവെച്ചു.

1993-ല്‍ ഈ നഗരത്തില്‍ നിന്നാരംഭിച്ച ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കാന്‍ഡിയര്‍ ഷോറൂം. കേരളത്തിലേക്ക് കാന്‍ഡിയറിനെ കൊണ്ടുവരുന്നത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ആഭരണ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.

കാന്‍ഡിയറിന്റെ ആഭരണ ശേഖരം ഇന്നത്തെ ഫാഷന്‍ തല്‍പരരായ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി യോജിച്ചു പോകുന്നവയാണെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു. കേരളത്തിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കാന്‍ഡിയര്‍ പ്രത്യേകമായ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്. സോളിറ്റയറുകളുടെ സ്റ്റോണ്‍ മൂല്യത്തില്‍ 30 ശതമാനം ഇളവ്, ഡയമണ്ട് സ്റ്റോണ്‍ മൂല്യത്തില്‍ 20 ശതമാനം ഇളവ്, പ്ലാറ്റിനം പണിക്കൂലിയില്‍ 55 ശതമാനം വരെ ഇളവ് എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇളവുകള്‍.

കാന്‍ഡിയറിനെക്കുറിച്ചും അതിന്റെ ആഭരണ ശേഖരത്തെക്കുറിച്ചും നിലവിലുള്ള ഓഫറുകളെക്കുറിച്ചും അറിയുന്നതിന്  www.candere.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍