Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി വനിത എത്തുന്നു ?

, 4:11 pm

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഒരു വനിത നിയമിതയായേക്കും. ഈ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ പരിഗണിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന പൂനം ഗുപ്ത നിയമിതയാകാൻ ഏറെ സാധ്യതയുള്ളതായി പ്രമുഖ സാമ്പത്തിക ദിനപത്രമായ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വേൾഡ് ബാങ്കിന്റെ ഇന്ത്യയിൽ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവാണ് അവർ.

അതിനു മുമ്പ്  നാഷണൽ ഇൻസ്റ്റിട്യൂട്ട് ഫോർ പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിൽ ചീഫ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു പൂനം ഗുപ്ത. അരവിന്ദ് സുബ്രമണ്യൻ രാജി വെച്ച ഒഴിവിലേക്കാണ് പുതിയ ആളെ തേടുന്നത്. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ബിമൽ ജലാൻ അധ്യക്ഷനായുള്ള സമിതിയാണ് ഇതിലേക്ക് യോഗ്യരായ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നത്.  ജെ പി മോർഗൻ ചീഫ് എക്കണോമിസ്റ്റ് സാജിദ് ഷിനോയ്, ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിലെ പ്രൊഫസർ കൃഷ്ണമൂർത്തി സുബ്രമണ്യൻ തുടങ്ങിയവരാണ് പരിഗണയിലുള്ള മറ്റുള്ളവർ. എന്നാൽ ലോക ബാങ്കിലെ പരിചയ സമ്പത്ത് പൂനം ഗുപ്തക്ക് മുൻതൂക്കം നൽകുന്നതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.അതുകൊണ്ട് അവർ നിയമിക്കപ്പെടാൻ സാധ്യത ഏറെയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വനിത ആ സ്ഥാനം വഹിച്ചിട്ടില്ല.

Advertisement