ഫുഡ് ഡെലിവറി ഏജന്റ്റായി കമ്പനി മേധാവിയും ഭാര്യയും; പിന്നിലെ കാരണം ഇത്!!!

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി. അതിൽ ഇന്ത്യന്‍ ഭക്ഷണ വിതരണ ശൃംഖലയിലെ പ്രധാനപ്പെട്ട രണ്ട് പേരുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും. കോടികൾ ലാഭം കൊയ്യുന്ന സ്റ്റാർട്ടപ്പ് കമ്പനികളാണ് ഇന്ന് ഇവ രണ്ടും. ഫുഡ് ഡെലിവറി രംഗത്ത് മത്സര ഓട്ടമാണ് സ്വിഗ്ഗിയും, സൊമാറ്റോയും നടത്തുന്നത്.  ഇക്കഴിഞ്ഞ ദിവസം ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ദീപിന്ദർ ഗോയൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

സിഇഒ കുപ്പായം അഴിച്ചുവെച്ച് സാധാരണ ഒരു ഫുഡ് ഡെലിവറി ഏജന്റ്റായി റോഡിലേക്കിറങ്ങിയ ദീപിന്ദർ ഗോയലും ഭാര്യ ഗ്രെഷ്യ മുനോസിനേയുമാണ് വീഡിയോയിൽ ഉള്ളത്. ഇതിന്റെ ചിത്രങ്ങളും ദീപിന്ദർ ഗോയൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സൊമാറ്റോ യൂണിഫോമിൽ ഭാര്യ ഒപ്പം കൂട്ടി ഭക്ഷണവിതരണം നടത്തുന്ന ഗോയലിൻ്റെ ചിത്രങ്ങൾ വൈറലായിരുന്നു.

എന്നാൽ കമ്പനിയുടെ തലപ്പത്തുനിന്ന് ഡെലിവറി ഏജന്റ്റിന്റെ കുപ്പായം എടുത്തണിഞ്ഞതിന് പിന്നിൽ ഒരു കാരണമുണ്ട്. താഴേത്തട്ടിലുള്ള കമ്പനിയുടെ പ്രവർത്തനം ശരിയായി മനസിലാക്കാനാണ് ഒരു ദിവസത്തേക്ക് ബൈക്കുമായി റോഡിലിറങ്ങിയതെന്ന് ഗോയൽ പറയുന്നു. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രെഷ്യയുമായി ഭക്ഷണം വിതരണം ചെയ്യാനായി പോയെന്ന് ചിത്രങ്ങൾ പങ്കുവെച്ച് ഗോയൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു റീലും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഏറെ ഇഷ്‌ടപ്പെടുന്നു. യാത്രയും ആസ്വദിക്കുന്നുവന്നും ഗോയൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗോയലിന്റെ ഈ പോസ്റ്റുകൾക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. ചിലർ തീരുമാനത്തെ അഭിനന്ദിക്കുമ്പോൾ മറ്റു ചിലർ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഇത് പി.ആർ ആണെന്നും ഡെലിവറി ഏജന്റുമാരുടെ പ്രയാസങ്ങൾ മനസിലാക്കണമെങ്കിൽ കുറഞ്ഞത് ഒരു മാസമെങ്കിലും ഈ ജോലി ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതിനിടെ ഫുഡ് ഡെലിവറിക്കും അപ്പുറം രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിലും കൂടി സ്വിഗ്ഗിയും, സൊമാറ്റോയും മാറ്റുരയ്ക്കും എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ്. പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള സാധനങ്ങളുടെ വിതരണമാണ് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്.

സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ടിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വലുതാണ് സൊമാറ്റോയുടെ ബ്ലിങ്കിറ്റ്. നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇൻസ്റ്റമർട്ട് നേരിടുന്നത്. ബ്ലിങ്കിറ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക് നീങ്ങുകയാണ്. 2026 അവസാനത്തോടെ 2000 സ്റ്റോറുകള്‍ സ്ഥാപിക്കാനാണ് ബ്ലിങ്കിറ്റ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് അല്‍ബിന്ദര്‍ ദിന്‍ഡ്സ അറിയിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനം വളര്‍ച്ചയാണ് ബ്ലിങ്കിറ്റിന് ലഭിച്ച ഓര്‍ഡറുകളില്‍ ഉണ്ടായത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇ്ന്‍സ്റ്റാമാര്‍ട്ടിന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം സൊമാറ്റോ കമ്പനി നേടിയ മൊത്തം വരുമാനം 12,961 കോടി രൂപയാണ്. അതുപോലെ 2022-23 സാമ്പത്തിക വർഷത്തിൽ 7,761 കോടിയും 2021-22 സാമ്പത്തിക വർഷത്തിൽ 4,687 കോടി രൂപയും വീതമാണ് സൊമാറ്റോയുടെ മൊത്തം വരുമാനം നേടിയത്. അതേസമയം സ്വിഗ്ഗിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 11,634 കോടിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ 8,714 കോടിയും 2022 സാമ്പത്തിക വർഷത്തിൽ 6,120 കോടി രൂപയും വീതവും മൊത്തം വരുമാനമായി സ്വിഗ്ഗി നേടിയിരുന്നു.

സമീപകാലത്ത് നഷ്ടം കുറച്ചുകൊണ്ടുവന്നിരുന്ന സൊമാറ്റോ, കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യമായി അറ്റാദായവും കരസ്ഥമാക്കി. 351 കോടി രൂപയായിരുന്നു 2023-24 സാമ്പത്തിക വർഷത്തിൽ നിന്നും സൊമാറ്റോ അറ്റ ലാഭമായി നേടിയത്. 2023 സാമ്പത്തിക വർഷത്തിൽ 971 കോടി രൂപയുടേയും 2022 സാമ്പത്തിക വർഷത്തിൽ 1,222 കോടി രൂപയുടേയും നഷ്ടമാണ് സൊമാറ്റോ രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷവും സ്വിഗ്ഗി നഷ്ടത്തിൽ തന്നെ തുടരുകയാണ്.

Latest Stories

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ