Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

മത്സരം ശക്തം, ഡെയ്‌ലി ഹണ്ട് 700 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു

, 1:33 pm

പ്രാദേശിക വാർത്തകൾ സമാഹരിച്ചു ഒരു കുടക്കീഴിൽ നൽകുന്ന ശൃംഖലയായ ‘ഡെയിലി ഹണ്ട്’ 10 കോടി ഡോളർ [ഏകദേശം 700 കോടി രൂപ] സമാഹരിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള നിക്ഷേപകർക്ക് പുറമെ, പുതിയ നിക്ഷേപകരെ കൂടി കണ്ടെത്തി ഫണ്ട് സമാഹരിക്കാനാണ് നീക്കമെന്ന് പ്രമുഖ സാമ്പത്തിക മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.  ബംഗളൂരു ആസ്ഥാനമായ കമ്പനി സെപ്റ്റംബറിൽ 60 ലക്ഷം കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചിരുന്നു.

പ്രാദേശിക വാർത്തകൾ സമാഹരിക്കുന്നതിന് പുറമെ ഹിന്ദിയിലും തെലുങ്കിലും വിഡിയോ കണ്ടന്റും ഈ സ്ഥാപനം സ്ട്രീം ചെയ്യുന്നു. 9 ഭാഷകളിൽ ടെലിവിഷൻ സ്ട്രീമിങ്ങും ഉണ്ട്.
ഈ രംഗത്ത് അപരാജിതരായി നിലകൊണ്ടിരുന്ന ഡെയിലി ഹണ്ടിന് ഇപ്പോൾ ശക്തമായ മത്സരം ഉണ്ട്. പുതിയ കമ്പനികളായ ന്യൂസ് ഡോഗ്, ഷെയർ ചാറ്റ്, ഹെലോ തുടങ്ങിയ സമാന കമ്പനികൾ കടുത്ത മത്സരമാണ് ഒരുക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡെയിലി ഹണ്ട് വികസന പ്രവർത്തങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നത്. ന്യൂസ് ഹണ്ട് എന്ന പേരിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്.

Advertisement