Connect with us

BUSINESS NEWS

ഇന്ത്യന്‍ ബാങ്കുകളോ നിക്ഷേപകരുടെ പണമോ അപകടത്തിലല്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ എക്സി. ഡയറക്ടര്‍ ജി. പത്മനാഭന്‍

, 9:22 pm

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം ചില പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും എന്നാല്‍ രാജ്യത്തെ ബാങ്കുകളോ നിക്ഷേപകരുടെ പണമോ അപകടത്തില്‍ അല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ജി. പത്മനാഭന്‍. ധനം ബിസിനസ് മാഗസിന്‍ കൊച്ചി ലെ മെറിഡിയനില്‍ സംഘടിപ്പിച്ച പ്രഥമ ധനം ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കിട്ടാക്കടമാണ് ബാങ്കുകള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. പൊതുമേഖലാ ബാങ്കുകള്‍ മൂലധന അപര്യാപ്തതയും നേരിടുന്നുണ്ട്. റീറ്റെയ്ല്‍ മേഖലയില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മല്‍സരമാണ് മറ്റൊരു പ്രശ്നം,’ പത്മനാഭന്‍ ചൂണ്ടിക്കാട്ടി.
ബാങ്ക് ഓഫ് ദി ഇയര്‍, നോണ്‍-ബാങ്കിംഗ് കമ്പനി ഓഫ് ദി ഇയര്‍ തുടങ്ങിയ 11 അവാര്‍ഡുകള്‍് സമാപനച്ചടങ്ങില്‍ സമ്മാനിച്ചു. ബാങ്കിംഗിലെ പുത്തന്‍ പ്രവണതകള്‍, സാമ്പത്തിക-ഓഹരി വിപണികളിലെ മാറ്റങ്ങള്‍, ഡിജിറ്റല്‍ ഡിസ്റപ്ഷന്‍, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിദഗ്ധര്‍ സംഗമത്തില്‍ പ്രഭാഷണം നടത്തി.

ബാങ്കിംഗും സാമ്പത്തിക വിപണിയും, ഓഹരി വിപണിയിലെ അവസരങ്ങള്‍ എന്നീ വിഷയങ്ങളില്‍ രണ്ട് പാനല്‍ ചര്‍ച്ചകളും നടന്നു. കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍ ടി. എസ്. അനന്തരാമന്‍, ഫെഡറല്‍ ബാങ്ക് മുന്‍ചെയര്‍മാന്‍ കെ. പി. പത്മകുമാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ. പോള്‍ തോമസ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാര്‍, ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്സ് കെ. ബാബു, അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് വൈസ് ചെയര്‍മാന്‍ അക്ഷയ് അഗര്‍വാള്‍, ഫെഡറല്‍ ബാങ്ക് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ കെ. ആര്‍. മോഹനചന്ദ്രന്‍, മോട്ടിലാല്‍ ഓസ് വാള്‍ സെക്യൂരിറ്റീസിലെ ഉത്തര രാമകൃഷ്ണന്‍, അഫ്ളുവന്‍സ് വെല്‍ത്ത് അഡൈ്വസേഴ്സ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ മാക്സി ജോസ് എന്നിവരാണ് ഈ ചര്‍ച്ചകളില്‍ സംബന്ധിച്ചു. ധനം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ പി പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Don’t Miss

CELEBRITY TALK9 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET22 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK24 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL30 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES31 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE57 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS59 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL1 hour ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL1 hour ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA1 hour ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....