Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ഫെഡറല്‍ ബാങ്കിന്റെ 87-ാമതു വാര്‍ഷിക പൊതുയോഗം നടത്തി

, 3:12 pm

ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87-ാമതു വാര്‍ഷിക പൊതു യോഗം ആലുവയില്‍ ചേര്‍ന്നു. ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു.

ഓഹരി ഉടമകള്‍ക്ക് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും ബാങ്കിന്റെ ചില സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കുന്നതിനും പുനര്‍ നിയമിക്കുന്നതിനും ടയര്‍ 2 ബോണ്ടുകള്‍, ദീര്‍ഘകാല ബോണ്ടുകള്‍, മസാല ബോണ്ടുകള്‍, ഹരിത ബോണ്ടുകള്‍, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളോ മറ്റ് കടപത്ര സെക്യൂരിറ്റികളോ അടക്കമുള്ള കട ഉപകരണങ്ങള്‍ മുഖേന മൊത്തത്തില്‍ 8,000 കോടി രൂപ വരെ വിതരണം ചെയ്യുന്നതും അടക്കമുള്ള വിവിധ മുഖ്യ പ്രമേയങ്ങള്‍ക്കും ഓഹരി ഉടമകളില്‍ നിന്ന് അംഗീകാരം തേടുകയുണ്ടായി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലേക്കെത്തിയതും ബാങ്ക് പുതിയ മാറ്റത്തിന്റെ ഘട്ടത്തിലാണെന്നതും കൊണ്ട് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് കൂടുതല്‍ സന്തോഷകരമായ വേളയിലേക്കാവും ഉയരുകയെന്ന് ചെയര്‍മാന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബാങ്കിന്റെ ശക്തമായ അടിത്തറയേയും വളര്‍ന്നു കൊണ്ടിരിക്കുന്ന അഭിവാഞ്ചയേയും കുറിച്ചു സൂചിപ്പിച്ച മാനേജിങ് ഡയക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ഇപ്പോഴത്തെ പശ്ചാത്തലം വേഗത്തിലും ചുമതലാ ബോധത്തോടു കൂടിയും വളരാനുള്ള മികച്ച അവസരമാണു ബാങ്കിനു നല്‍കുന്നതെന്ന തന്റെ അഭിപ്രായവും പ്രകടിപ്പിക്കുകയുണ്ടായി.

Advertisement