സിനിമ ആസ്വാദനം ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുന്നു: മന്ത്രി പി. രാജീവ്

കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. സിനിമ മേഖലയെ സുരക്ഷിതമായൊരു തൊഴിലിടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സിനിമ ആസ് എ പ്രൊഫഷന്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പണ്ടു കാലത്ത് തിയേറ്ററുകളില്‍ പോയി സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ കാണികള്‍ക്ക് ഒരു മാസ് ദൃശ്യാനുഭവം ലഭിച്ചിരുന്നു. എന്നാല്‍ ടെക്‌നോളജിയുടെ വളര്‍ച്ചയും കൊവിഡും സിനിമ രംഗത്തും വന്‍ മാറ്റങ്ങള്‍ക്ക് കാരണമായി. ഓരോ വ്യക്തിയുടെയും സ്വകാര്യ ഇടമായിരുന്നു അവരുടെ വീടുകള്‍. കാലം വരുത്തിയ മാറ്റങ്ങള്‍ വീടുകളെ തിയേറ്ററും ക്ലാസ് റൂമും ഓഫീസും തുടങ്ങിയവയുള്ള പൊതു സ്ഥലങ്ങള്‍ പോലെയായി മാറി.

സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളാണ് സിനിമയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം. ബിഗ് ബജറ്റിന്റെ പിന്‍ബലമില്ലെങ്കിലും നല്ല ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ മലയാളികളല്ലാത്ത ധാരാളം ആളുകളും നമ്മുടെ സിനിമകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകത്തിന് നല്ല സന്ദേശങ്ങളും അറിവുകളും നല്‍കാന്‍ സാധിക്കുന്ന ശക്തമായൊരു ഉപകരണമാണ് സിനിമയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്ലോവേനിയ മുന്‍ ഉപ പ്രധാനമന്ത്രി വയലേറ്റ ബുള്‍ച്ച് അറിയിച്ചു. സംവിധായകന്‍ സിബി മലയില്‍ അദ്ധ്യക്ഷനായിരുന്നു.

നിയോ ഫിലിം സ്‌കൂള്‍ ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ് , കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, ദോഹ ബിര്‍ള സ്‌കൂള്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ബീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഫാപ് രൂപം നല്‍കിയിട്ടുണ്ട്.

Latest Stories

'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്