വയനാടിന് ഒരു കൈത്താങ്ങായി കല്യാണ്‍ ജ്വല്ലേഴ്‌സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്ത് ടി എസ് കല്യാണരാമന്‍

ഉരുള്‍പൊട്ടി മൂടിയ ദുരന്തമുഖത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന വയനാടിന് ഒരു കൈത്താങ്ങായി കല്യാണ്‍ ജ്വല്ലേഴ്‌സ്. അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ അറിയിച്ചു. വയനാട്ടിലെ ദുരിതബാധിത മേഖലകളിലെ കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനായി ഇനിയും സന്നദ്ധരാണെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് പറഞ്ഞ കല്യാണ്‍ എംഡി വയനാട്ടിലെ ദുരന്തം മായാത്തത്ര ഒരു ദുംഖമാണ് മനസിലുണ്ടാക്കുന്നതെന്നും പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി എന്ന നിലയില്‍ അപ്രതീക്ഷിതമായുണ്ടായ ഈ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

https://www.youtube.com/shorts/19u433lhovQ

വയനാട്ടില്‍ നാശം വിതയ്ക്കുകയും നിരവധി ജീവനുകള്‍ അപഹരിക്കുകയും കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരിതബാധിതര്‍ക്കൊപ്പമാണെന്നും തുടര്‍ന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്നും കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ആവര്‍ത്തിച്ചു.

വയനാട്ടിലെ ഈ പ്രകൃതിദുരന്തത്തില്‍ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. 180 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കാണാതാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുന്ന ഘട്ടത്തില്‍ ആവശ്യമുള്ളവരെ സഹായിക്കാന്‍ ഒന്നിലധികം ഏജന്‍സികള്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും കല്യാണരാമന്‍ പറഞ്ഞു. സമൂഹത്തിന് വേണ്ടതെല്ലാം തിരികെ നല്‍കുന്ന ദീര്‍ഘകാല പാരമ്പര്യമുള്ള കല്യാണ്‍ ജൂവലേഴ്സിന്റെ ഈ സംഭാവന സംസ്ഥാനത്തെ ദുരന്ത നിവാരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എളിയ ശ്രമമാണെന്ന് കൂടി എംഡി വ്യക്തമാക്കി.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായി അക്ഷീണം പ്രയത്‌നിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോടും നന്ദി അറിയിക്കുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സ് ടീം വ്യക്തമാക്കി. ഈ രക്ഷാപ്രവര്‍ത്തന അതിജീവന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഈ പ്രയാസകരമായ കാലയളവില്‍ വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ടി എസ് കല്യാണരാമന്‍ അറിയിച്ചു.

Latest Stories

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍