പുതിയ സാമ്പത്തിക നയങ്ങൾ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 5 ലക്ഷം കോടി ഡോളറിലേക്കെത്തിക്കാമെന്ന ലക്ഷ്യം നടപ്പാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. 2019-20 ആദ്യ പാദത്തിലെ ജി.ഡി.പി വളര്ച്ചഅഞ്ചു ശതമാനമായി താഴ്ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം.
“പുതിയ സാമ്പത്തിക നയമൊന്നും കൊണ്ടുവരാന്‍ പദ്ധതി ഇല്ലെങ്കില്‍ 5 ട്രില്യണ്‍ ഡോളറിനോട് വിട പറയാന്‍ തയ്യാറാകുക. ഒരു തീരുമാനം എടുക്കാനുള്ള ധൈര്യവും അറിവും ഒരുമിച്ചുണ്ടെങ്കിലെ സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാവൂ. എന്നാല്‍ ഇത് രണ്ടും നമുക്ക് ഇപ്പോള്‍ ഇല്ല.” – സ്വാമി ട്വീറ്റ് ചെയ്തു.
സാമ്പത്തിക മാന്ദ്യം നിയന്ത്രിക്കുന്നതിനായി മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെങ്കിലും, നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഉപഭോക്തൃ ആവശ്യങ്ങള്‍ ദുര്‍ബലമായതും നിക്ഷേപങ്ങളുടെ അഭാവവും മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച കനത്ത ഇടിവ് വന്നിട്ടുണ്ട്. ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകള്‍ തുടങ്ങിയവയിലെല്ലാം വലിയ രീതിയില്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Get ready to say good bye to ₹ 5 trillion if no new economic policy is forthcoming. Neither boldness alone or knowledge alone can save the economy from a crash. It needs both. Today we have neither
— Subramanian Swamy (@Swamy39) August 31, 2019
Read more