സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ട ധൈര്യവും അറിവും ഇപ്പോള്‍ നമുക്കില്ല; അഞ്ച് കോടി ട്രില്യണ്‍ മറന്നേക്കൂ: സുബ്രഹ്മണ്യന്‍ സ്വാമി

പുതിയ സാമ്പത്തിക നയങ്ങൾ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 5 ലക്ഷം കോടി ഡോളറിലേക്കെത്തിക്കാമെന്ന  ലക്ഷ്യം നടപ്പാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. 2019-20 ആദ്യ പാദത്തിലെ ജി.ഡി.പി വളര്‍ച്ചഅഞ്ചു ശതമാനമായി താഴ്ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

“പുതിയ സാമ്പത്തിക നയമൊന്നും കൊണ്ടുവരാന്‍ പദ്ധതി ഇല്ലെങ്കില്‍ 5 ട്രില്യണ്‍ ഡോളറിനോട് വിട പറയാന്‍ തയ്യാറാകുക. ഒരു തീരുമാനം എടുക്കാനുള്ള ധൈര്യവും അറിവും ഒരുമിച്ചുണ്ടെങ്കിലെ സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാവൂ. എന്നാല്‍ ഇത് രണ്ടും നമുക്ക് ഇപ്പോള്‍ ഇല്ല.” – സ്വാമി ട്വീറ്റ് ചെയ്തു.

സാമ്പത്തിക മാന്ദ്യം നിയന്ത്രിക്കുന്നതിനായി മെഗാ ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെങ്കിലും, നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കില്‍ അത് നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉപഭോക്തൃ ആവശ്യങ്ങള്‍ ദുര്‍ബലമായതും നിക്ഷേപങ്ങളുടെ അഭാവവും മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ച കനത്ത ഇടിവ് വന്നിട്ടുണ്ട്. ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകള്‍ തുടങ്ങിയവയിലെല്ലാം വലിയ രീതിയില്‍ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ