സ്വര്‍ണ വിലയില്‍ നിലയ്ക്കാത്ത കുതിപ്പ്; ഇന്നുയർന്നത് 200 രൂപ, നാലു ദിവസത്തിനിടെ 1080 രൂപയുടെ വർധന

റെക്കോർഡുകൾ തിരുത്തി സ്വർണവില കുതിപ്പു തുടരുന്നു. ഇന്ന് പവന് 200 രൂപ ഉയർന്നതോടെ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3,935 രൂപയായി. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതാണ് കേരളത്തിലും സ്വർണവില കൂടാൻ കാരണം. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 1,080 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്. ഗ്രാമിന് 135 രൂപയും കൂടി.

ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) ഇന്ന് 1643 ഡോളറാണ് വില. 27 ഡോളറാണ് ഇന്നു മാത്രം ഉയർന്നത്. രാജ്യാന്തര നിക്ഷേപകരിൽനിന്നുള്ള ഡിമാൻഡ് ഉയർന്നു നിൽക്കുന്നതിനാൽ സ്വർണവില ഇനിയും ഉയർന്നേക്കും. ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കേരളത്തിൽ ഇപ്പോൾ 35,077 രൂപ നൽകണം. ഡിസൈനർ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്