ഉച്ചയോടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില: പവന് 32000 രൂപ

ഉച്ചയോടെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഗ്രാമിന് 65 രൂപയാണ് ഉയര്‍ന്നത്. പവന് 520 രൂപയും കൂടി. ഗ്രാമിന് 4,000 രൂപയും പവന് 32000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,935 രൂപയും പവന് 31,480 രൂപയുമായിരുന്നു നിരക്ക്. ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 3,975 രൂപയും പവന് 31,800 രൂപയുമായിരുന്നു. എന്നാല്‍, ഉച്ചയോടെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തിരുത്തി മുന്നേറുകയായിരുന്നു ആഗോളവിപണിയില്‍ സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,685 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

സ്വര്‍ണം വില പ്രതിരോധം തകര്‍ത്ത് മുന്നേറി അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് 1680 ഡോളര്‍ വരെ എത്തുകയും പിന്നീട് തിരിച്ച് 1662 ഡോളറിലേക്ക് താഴുകയുമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും സ്വര്‍ണ നിരക്ക് 1,685 ലേക്ക് കുതിച്ചുകയറി. ഇതോടെ സംസ്ഥാനത്തും സ്വര്‍ണ നിരക്കില്‍ വന്‍ മുന്നേറ്റം ഉണ്ടായി.

കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര വില ഉയരാനുളള കാരണം. സ്വര്‍ണം അടുത്ത് തന്നെ 1,700 ഡോളര്‍ കടക്കുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ നാളെയും സ്വര്‍ണ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

Latest Stories

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം