Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

10,000 കോടി ഉടൻ നൽകണം, ആർ.ബി.ഐയോട് കേന്ദ്ര സർക്കാർ, നികുതി വരുമാനം പ്രതീക്ഷിച്ച തോതിലല്ലെന്ന് ന്യായം

, 12:30 pm

ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ ഉടൻ നൽകണമെന്ന് റിസർവ് ബാങ്കിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിനാണ് പണം നൽകണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വർഷം ജി എസ് ടി ഉൾപ്പെടെയുള്ള പരോക്ഷ നികുതി വരുമാനത്തിൽ 90,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് നടപ്പ് സാമ്പത്തിക വർഷം വരുമാനത്തിൽ പ്രകടമായ ഇടിവ് ഉണ്ടാകുമെന്ന് കാണുന്നു. ഇതുമൂലം ധനക്കമ്മി ക്രമാതീതമായി ഉയരുമോ എന്ന ആശങ്ക ശക്തമാണ്. ഇത് മറി കടക്കുന്നതിനാണ് സർക്കാർ ഇടക്കാല ഡിവിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ധനകമ്മി ജി ഡി പിയുടെ 3 .3 ശതമാനമായി നിയന്ത്രിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. പരോക്ഷ നികുതി വരുമാനം 7 .44 ലക്ഷം കോടി രൂപയായി ഉയർത്താനാണ് ബജറ്റ് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ യഥാർത്ഥ വരുമാനം 6 .75 ലക്ഷം കോടി ആയിരിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

2017 -18 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഇടക്കാല ലാഭവിഹിതമായി 10,000 കോടി രൂപ നൽകിയിരുന്നു. അത്രയും തുക ഉടൻ നൽകണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യം.

കേന്ദ്രത്തിന്റെ അധികച്ചെലവുകൾക്ക് പണം കണ്ടെത്താൻ ഇത് ആവശ്യമാണെന്നാണ് വിശദീകരണം. നേരത്തെ റിസർവ് ബാങ്കിന്റെ റിസർവ് ഫണ്ടിൽ നിന്ന് 3 .65 ലക്ഷം കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇത് വൻ വിവാദമായ പശ്ചാത്തലത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ ഒരു പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കാൻ ആർ ബി ഐ തീരുമാനിച്ചിരുന്നു. ഈ നീക്കത്തിൽ ശക്തമായ വിയോജിപ്പ് മുൻ ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കിയിരുന്നു. ഇതിനായി കേന്ദ്രം സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

Advertisement