Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ലീല ഹോട്ടൽ ഏറ്റെടുക്കാൻ വിദേശ കമ്പനികളുടെ നീക്കം

, 1:12 pm

തായ്‌ലൻഡ് ആസ്ഥാനമായ മൈനർ ഇന്റർനാഷണൽ എന്ന സ്ഥാപനം ഉൾപ്പെടുന്ന കമ്പനികളുടെ കൺസോർഷ്യം ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ലീലയെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. 35 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് നീക്കം.

നിക്ഷേപ സ്ഥാപനമായ ട്രിനിറ്റി വൈറ്റ് സിറ്റി വഞ്ചുർസ് അടക്കമുള്ള കൺസോർഷ്യത്തിന് ഹോട്ടൽ ലീലയിലെ നിക്ഷേപം പൂർത്തിയാകുമ്പോൾ ഭൂരിപക്ഷം ഓഹരികളും ലഭിക്കും. കണ്ണൂർ സ്വദേശിയായ ക്യാപ്റ്റൻ കൃഷ്‌ണൻ നായരാണ് ലീല ഗ്രൂപ്പ് ഹോട്ടൽ ശ്രിൻഖലക്ക് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ലീല. 1981 ലായിരുന്നു തുടക്കം. ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹോട്ടലുകളൂം റിസോർട്ടുകളും പ്രവർത്തിപ്പിക്കുന്ന ലീലക്ക് ഒമ്പത് ഹോട്ടലുകളാണ് ഉള്ളത്. ഈ ഇടപാട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.

 

Advertisement