Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

കടക്കെണിയിൽ നിന്ന് കരകയറാൻ ഐ എൽ & എഫ് എസ് സ്വത്തുവകകൾ വിൽക്കുന്നു

, 5:21 pm

കടക്കെണിയിലായ ഐ എൽ & എഫ് എസ് [ഇൻഫ്രാസ്ട്രക്ടർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ] കടങ്ങൾ വീട്ടുന്നതിന് പണം കണ്ടെത്താൻ സ്വത്തുവകകൾ വിൽക്കുന്നു. കാറുകൾ, ഫർണിച്ചർ, ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങളാണ് ലേലത്തിൽ വിൽക്കാൻ നടപടി തുടങ്ങിയത്. ആഡി, ബി എം ഡബ്ള്യു, ജാഗ്വർ, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ കാറുകൾ ഉൾപ്പടെ മൊത്തം 36 കാറുകൾ വിൽക്കുന്നതിന് കമ്പനി ടെണ്ടർ ക്ഷണിച്ചു. 9 കോടി രൂപയാണ് ഇവയുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.


മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഓഫീസുകളിലെ ഫർണിച്ചർ ഉൾപ്പടെയുള്ള സാധനങ്ങൾ വിൽക്കുന്നതിനും ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സ്ഥാപനത്തിന് 90,000 കോടി രൂപയോളം കടബാധ്യതയുണ്ട്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. കൊടക് മഹീന്ദ്ര ബാങ്ക് ചെയർമാൻ ഉദയ് കൊടക് തലവനായി പുതിയ ബോർഡിന് രൂപം നൽകിയിരുന്നു.

Advertisement