ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ ഏകീകരിച്ച് കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ (NIDCC) ധനസഹായ പങ്കാളിയായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ ഔപചാരികമായി നിയമിച്ചു . എല്ലാ അവശ്യ ഔപചാരിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം നടന്നത്. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയര്‍ന്ന വിശ്വാസ്യതയും മൂല്യവുമാണ് സുപ്രധാന നിയമനത്തിന് പിന്നില്‍. NIDCC-യുമായുള്ള ധാരണാപത്രം (MoU) ഒപ്പുവച്ചതിനെ തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായും ഐസിഎല്‍ ഫിന്‍കോര്‍പ്പ് വ്യത്യസ്ത കരാറുകളില്ലും കമ്പനി പ്രവേശിക്കും.
- വാണിജ്യ വ്യവസായ മന്ത്രാലയം
- ഫുഡ് പ്രോസസ്സിംഗ് വ്യവസായ മന്ത്രാലയം
- മത്സ്യബന്ധന, പശുവളര്‍ത്തല്‍, പാല്‍ ഉത്പാദന മന്ത്രാലയം
- മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (MSME) മന്ത്രാലയം
ഈ സമ്പൂര്‍ണ്ണ കൂട്ടായ്മയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങള്‍ മുഖേന സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികള്‍ ദേശീയ ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുഖാന്തിരം വിതരണം ചെയ്യും. രാജ്യത്തുടനീളം അര്‍ഹതയുള്ളവര്‍ക്ക് ഗ്രാന്റുകളും സബ്സിഡിയുള്ള വായ്പകളും നല്‍കുന്നതിനുള്ള പങ്കുവഹികയും ചെയ്യും.
Read more
ഈ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2025 മേയ് 2 മുതല്‍ 5 വരെ എഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ സെന്റര്‍, കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്‍ (INDEX 2025)-ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താന്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പങ്കാളിത്തം പ്രധാനപ്പെട്ട ഒരു ഘടകമാകുമെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.