ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ കെ ജി അനില്‍കുമാർ ലാറ്റിന്‍ അമേരിക്കന്‍ ഗുഡ്‌വില്‍ അംബാസിഡർ; ടൂറിസം, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ലക്ഷ്യം

ദക്ഷിണേന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ.കെ. ജി. അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ (എല്‍എസി) മേഖലയുടെ ഗുഡ്‌വിൽ അംബാസിഡറായി.

ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സിലിന്റേതാണ് (എല്‍എസിടിസി) തീരുമാനം. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, 33 എല്‍എസി മേഖലകള്‍ തമ്മിലുളള വ്യാപാര, ടൂറിസം ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തലാണ് ലക്ഷ്യം. ഇന്ത്യയും ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ മേഖലയും തമ്മില്‍ ചരിത്രപരമായും സാംസ്‌ക്കാരികപരമായുമുള്ള ബന്ധങ്ങളാണുള്ളത്. ഭാഷാപരമായ തടസങ്ങളും, ദൂരക്കൂടുതലും, നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ ഇല്ലാത്തതും ടൂറിസം, വ്യാപാര മേഖലകളിലെ വിപണന സാധ്യതകള്‍ കാര്യക്ഷമമായി പ്രയോജനാപ്പെടുത്തുന്നതിനു തടസ്സമായി.

ഇത് പരിഹരിക്കുക എന്നതാണ് ഗുഡ്‌വില്‍ അംബാസിഡറായുള്ള അഡ്വ. കെ ജി അനില്‍കുമാറിന്റെ ആദ്യത്തെ ചുവടുവയപ്പ്.
അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യയുടെ വിശ്വാസ്യത ആഗോള തലത്തില്‍ വര്‍ധിപ്പിക്കുന്നതിലും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി കെ. ജി അനില്‍കുമാര്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

ക്യൂബയുമായും ശക്തമായ ബന്ധമാണുള്ളത്. ഇന്ത്യാ ഗവണ്‍മെന്റും അനില്‍കുമാറിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. അഡ്വ. കെ ജി അനില്‍കുമാറിന്റെ സ്ഥാനാരോഹണത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ (എല്‍എസിടിസി) പ്രസിഡന്റ് ഡോ.ആസിഫ് ഇക്ബാല്‍ പറഞ്ഞു. എല്‍.എ.സി മേഖലയുമായുള്ള സഹരണത്തിലെ വെല്ലുവിളികളെ അതിജീവിക്കാനും, സാധ്യതകളെ തിരിച്ചറിയാനും.

കെ ജി അനില്‍കുമാറിന്റെ അനുഭവവും നേതൃപാടവവും കരുത്തേകും. ഗുഡ്‌വില്‍ അംബാസിഡറായുള്ള അദ്ദേഹത്തിന്റെ സേവനം ഈ പ്രദേശങ്ങളിലെ സാമ്പത്തികവും സാംസ്‌ക്കാരികവുമായ പങ്കാളിത്തം ശക്തപ്പെടുത്തുവാനുതകുമെന്നും ഡോ.ആസിഫ് ഇക്ബാല്‍ പറഞ്ഞു.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, മെക്‌സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, എല്‍ സാല്‍വഡോര്‍, കോസ്റ്റാറിക്ക, പനാമ, ബെലീസ്, ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ജമൈക്ക, ട്രിനിഡാഡ് & ടൊബാഗോ, ബഹാമാസ്, ബാര്‍ബഡോസ്, സെന്റ് ലൂസിയ, ഗ്രെനഡ, സെന്റ് വിന്‍സെന്റ് & ഗ്രനേഡൈന്‍സ്, ആന്റിഗ്വ & ബാര്‍ബുഡ, ഡൊമിനിക്ക, സെന്റ് കിറ്റ്‌സ് & നെവിസ്, ബ്രസീല്‍, കൊളംബിയ, അര്‍ജന്റീന, പെറു , വെനിസ്വേല, ചിലി, ഇക്വഡോര്‍, ബൊളീവിയ, പരാഗ്വേ, ഉറുഗ്വേ, സുരിനാം, ഗയാന എന്നിവ ഉള്‍പ്പെടുന്ന എല്‍.എ.സി രാജ്യങ്ങള്‍ക്ക് പരസ്പരം പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ ശക്തമായ വ്യാപാര, ടൂറിസം ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് തന്നാലാവും വിധം ശ്രമിക്കുമെന്ന് (ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗുഡ്‌വിൽ അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്ത് അഡ്വ. കെ ജി അനില്‍കുമാര്‍ പറഞ്ഞു.

ടൂറിസം പ്രമോഷന്‍ പ്രധാന അജണ്ടകളിലൊന്നാണ്. ആദ്യപടിയായി തനതായ സാംസ്‌ക്കാരികവും ചരിത്രപരവും പ്രകൃതി ദത്തവുമായ ആകര്‍ഷണങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും 33 ഓളം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര,വിനോദ സഞ്ചാര മേഖലകള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ