ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്

ഓണാഘോഷം വര്‍ണ്ണാഭമാക്കി ഐ.സി.എല്‍ ഫിന്‍കോര്‍പ്. ഓണാഘോഷത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. രാവിലെ കോര്‍പ്പറേറ്റ് ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ഹാളില്‍ സമാപിച്ചു. പുലികളിയും കുമ്മാട്ടികളിയും ഡി.ജെ വാഹനവും പഞ്ചവാദ്യവും കാവടികളും ശിങ്കാരിമേളവും അടക്കം വൈവിധ്യങ്ങളായ കലാരൂപങ്ങളോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.

ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസിലെ ജീവനക്കാരും ഘോഷയാത്രയില്‍ അണിചേര്‍ന്നു. ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍, സി.ഇ.ഒ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

എം.എല്‍.എമാരായ ഇ.ടി ടൈസന്‍മാസ്റ്റര്‍, സനീഷ് കുമാര്‍ ജോസഫ്, സി. ബാലചന്ദ്രന്‍, മുന്‍ ഗവ.ചീഫ് വിപ് അഡ്വ.തോമസ് ഉണ്ണിയാടന്‍, സി.പി.ഐ ജില്ല സെക്രട്ടറി വത്സകുമാര്‍, നഗരസഭ ചെയര്‍പേഴ്സന്‍ സുജ സജ്ജീവ്കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്സന്‍, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മുന്‍ നഗരസഭ ചെയര്‍പേഴ്സന്‍ സോണിയ ഗിരി, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ ഫെനി എബിന്‍, അഡ്വ.ജിഷ ജോബി, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍