ദക്ഷിണേന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ICL ഫിൻകോർപ്പ് CRISIL BBB-STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ NCDകൾ പ്രഖ്യാപിച്ചു. നവംബർ 11, 2024 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. നിക്ഷേപകർക്ക് 13.73% വരെ ഫലപ്രദമായ ആദായത്തോടെ ഉയർന്ന വരുമാനം ഉറപ്പാക്കാനുള്ള മികച്ച അവസരം ICL ഫിൻകോർപ്പ് പ്രദാനം ചെയ്യുന്നു. എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിൽ തയാറാക്കിയിരിക്കുന്ന ഇഷ്യൂ നവംബർ 25, 2024 വരെ ലഭ്യമാണ്, പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ, ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും.
NCDകൾ 1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്. 10 നിക്ഷേപ ഓപ്ഷനുകൾ നൽകിക്കൊണ്ട് നാല് വ്യത്യസ്ത സ്കീമുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയാണ് കുറഞ്ഞ അപ്ലിക്കേഷൻ തുക. കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www.iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫോറം ഇതേ വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകർക്ക് അടുത്തുള്ള ICL ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാവുന്നതാണ് .
ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ്
ICL ഫിൻകോർപ്പ് ലക്ഷ്യമിടുന്നത് . മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ICL ഫിൻകോർപ്പ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാഖകളുള്ള സാമ്പത്തിക
മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ ഏറ്റെടുക്കൽ ICL ഫിൻകോർപ്പിന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും ഇൻഷുറൻസ് ഗൈഡൻസും ICL ഫിൻകോർപ്പ് പ്രദാനം ചെയ്യുന്നു.
CMD അഡ്വ. കെ. ജി. അനിൽകുമാറിന്റെയും,Vice Chairman, Whole-time Director & CEO ശ്രീമതി ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ ICL ഫിൻകോർപ്പ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരം പാലിക്കുകയും ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ടിലേറെയുള്ള സേവന പാരമ്പര്യത്തോടെ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിൻകോർപ്പിന്റെ ലക്ഷ്യം. കമ്പനിയുടെ വളർച്ചയിൽ പങ്കുചേർന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാൻ ICL ഫിൻകോർപ്പ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.