ക്യൂബന്‍ നിക്ഷേപ സാദ്ധ്യതകള്‍ പര്യവേക്ഷണം ചെയ്ത് ഇന്ത്യ-ക്യൂബ ഡയലോഗ് 2024

ഇന്ത്യയും ക്യൂബയും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ സഖ്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഇന്ത്യ-ക്യൂബ ഡയലോഗ് 2024 ഫെബ്രുവരി 9-ന് തൃശ്ശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടന്നു. ക്യൂബന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എയ്ബല്‍ അബെല്‍ ഡെസ്‌പെയ്ന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ്‌സ് ഇന്ത്യന്‍ എക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് വാലി കഷ്വിയും പങ്കെടുത്തു.

ഇന്ത്യ-ക്യൂബ ട്രേഡ് കമ്മീഷണര്‍  അഡ്വ. കെ. ജി അനില്‍കുമാറിന്റെ നിരന്തര വീക്ഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി സംഘടിക്കപ്പെട്ടതാണ് ഈ ചടങ്ങ്. ട്രേഡ് കമ്മീഷണറായി  ചുമതലയേറ്റ ശേഷം വ്യാപാര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള  അശ്രാന്ത പരിശ്രമവും  സ്വാധീനിച്ച മാറ്റങ്ങളെയും ചൂണ്ടിക്കാട്ടിയിരുന്നു ചടങ്ങില്‍.

ക്യൂബയുടെ നിക്ഷേപ മേഖല പര്യവേക്ഷണം ചെയ്യുന്നതിനും ഇന്ത്യയും ക്യൂബയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും വ്യത്യസ്തമായ ബിസിനസ്സ് ആശയങ്ങളെയും സംരംഭങ്ങളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേരളത്തിന്റെ വ്യവസായ മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കിയ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി.

എയ്ബല്‍ അബെല്‍ ഡെസ്‌പെയ്‌നിനെ സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങില്‍ വാലി കഷ്വി ഇന്ത്യ ക്യൂബ സാമ്പത്തിക സഖ്യത്തിലെ തന്റെ കാഴ്ചപ്പാടുകളെ പ്രതിപാദിച്ചുകൊണ്ട് സംസാരിച്ചു. മുഖ്യാതിഥി വാലി ക്യൂബയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ബിസിനസ്സ് സാധ്യതകളെ  ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

കേരളത്തിന്റെയും ക്യൂബയുടെയും സമ്പന്നമായ സാംസ്‌കാരിക-ആന്തരഘടന-സംരംഭക ശക്തികളെക്കുറിച്ചുള്ള  അഡ്വ. അനില്‍കുമാറിന്റെ പരാമര്‍ശങ്ങളോടെ പരിപാടി സമാപനം കുറിച്ചു. ഇരു പ്രദേശങ്ങളെ പരസ്പരം മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് എങ്ങനെയായിരിക്കണമെന്നും, ഈ സംവിധാനത്തിന് കൂടുതല്‍ ശക്തവും പരസ്പരബന്ധിതവുമായ ഒരു ആഗോള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ