സ്വര്‍ണം വാങ്ങാന്‍ ഇത് നല്ല കാലമോ? കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. ബജറ്റിന് മുന്‍പ് 53,960 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ബജറ്റ് പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ ശേഷം സ്വര്‍ണവിലയില്‍ 2000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 51,960രൂപയായി കുറഞ്ഞു. ഗ്രാമിന് 250 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട്. ഗ്രാമിന് 6745 രൂപയായിരുന്നത് 250 രൂപ കുറഞ്ഞ് 6495 രൂപയായി. ഇറക്കുമതി തീരുവ കുറച്ചതാണ് വില ഇടിഞ്ഞതിന് കാരണം.

ബജറ്റില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച 55,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് വിലയില്‍ കാര്യമായ ഇടിവുണ്ടായത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ