വീണ്ടും ചരിത്രം സൃഷ്ടിച്ച് ജിയോ

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച മാറ്റവുമായെത്തിയ ജിയോ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാ പാദത്തില്‍ 504 കോടി രൂപ ജിയോ ലാഭം നേടി. വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി 18 മാസം തികയും മുന്‍പാണ് ലാഭത്തിലെത്തി റിലയന്‍സ് ജിയോ ചരിത്രം സൃഷ്ടിച്ചത്.

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 271 കോടി നഷ്ടത്തിലായിരുന്നു ജിയോ. പിന്നീട് വമ്പന്‍ തിരിച്ചുവരവാണ് കമ്പനി നടത്തിയത്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലാമ് 504 കോടി രൂപ കമ്പനി ലാഭം നേടിയത്. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തില്‍ ലാഭം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടലുകള്‍.

Read more

അതേസമയം, കഴിഞ്ഞ വര്‍ഷം 31വരെ 16 കോടിയിലേറെ ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 431 കോടി ജിബി ഡേറ്റയാണ് ജിയോ ഉപഭോക്താകള്‍ ഉപയോഗിച്ചത്. 31,113 കോടി മിനിറ്റാണ് ഇവര്‍ ജിയോയിലൂടെ സംസാരിച്ചത്. ഒരു ഉപഭോക്താവില്‍ നിന്ന് പ്രതിമാസം 154 രൂപ വീതം വരുമാനമുണ്ടാക്കാന്‍ ജിയോക്ക് സാധിക്കുന്നുണ്ടെന്നാണ് കണക്ക്.