കാന്‍ഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി കല്യാണ്‍ ജൂവലേഴ്‌സ്; 42 കോടിയ്ക്കാണ് അവശേഷിച്ച ഓഹരി കൂടി കല്യാണ്‍ സ്വന്തമാക്കിയത്

കല്യാണ്‍ ജൂവലേഴ്‌സിന്റെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്‌സ് സ്വന്തമാക്കി. കാന്‍ഡിയറിന്റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് 42 കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്‌സ് വാങ്ങിയത്. ഇതോടെ കല്യാണ്‍ ജൂവലേഴ്‌സിന്റെ പൂര്‍ണ സബ്‌സിഡിയറിയായി കാന്‍ഡിയര്‍ മാറും.

2017-ലാണ് കല്യാണ്‍ ജൂവലേഴ്‌സ്, കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ആഭരണവില്‍പ്പനയുമായി 2013-ല്‍ തുടക്കമിട്ട കാന്‍ഡിയറിനെ കല്യാണ്‍ ജൂവലേഴ്‌സ് സ്വന്തമാക്കിയതോടെ മികച്ച വളര്‍ച്ചയാണ് സ്ഥാപനത്തിനുണ്ടായത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വാര്‍ഷിക വരുമാനം 130.3 കോടി രൂപയായിരുന്നു. ഈ സാഹചര്യത്തിലാണ് അവശേഷിച്ച ഓഹരികള്‍ കൂടി കാന്‍ഡിയറിന്റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്റെ കയ്യില്‍ നിന്ന് സ്വന്തമാക്കി പൂര്‍ണമായും കല്യാണ്‍ ജൂവലേഴ്‌സിന്റെ അനുബന്ധ കമ്പനിയാക്കിയത്.

ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഹൈപ്പര്‍-ലോക്കല്‍ ഉപയോക്തൃ ബ്രാന്‍ഡായി വളരാന്‍ സാധിക്കുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് തെളിയിച്ചു കഴിഞ്ഞെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കാന്‍ഡിയറിലൂടെ ആഭരണവ്യവസായ രംഗത്ത് ലൈറ്റ് വെയ്റ്റ്, ഫാഷന്‍ ഫോര്‍വേഡ്, ആഗോളതലത്തില്‍ താത്പര്യമുള്ള രൂപകല്‍പ്പനകള്‍ എന്നീ രംഗങ്ങളിലേക്ക് കടന്നുചെല്ലാനാണ് ലക്ഷ്യമിടുന്നത്. കാന്‍ഡിയറിനെ സവിശേഷമായ രീതിയില്‍ വളര്‍ത്തിയെടുത്ത രൂപേഷ് ജെയിന് നന്ദിയും കല്യാണ്‍ ജൂവലേഴ്‌സ് എംഡി പറഞ്ഞു. ശ്രദ്ധേയമായ റീട്ടെയ്ല്‍ സാന്നിദ്ധ്യവുമായി അടുത്ത ഘട്ട വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ടി എസ് കല്യാണരാമന്‍ വ്യക്തമാക്കി.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി