വിറ്റുവരവ് ഉയര്‍ന്നു, കല്യാണ്‍ ജുവലേഴ്സിന് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 219 കോടി രൂപ ലാഭം

കല്യാണ്‍ ജുവലേഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മികച്ച വിറ്റുവരവും ലാഭവും. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെമാന വിറ്റുവരവ് വിറ്റുവരവ് 7287 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5223 കോടി രൂപയായിരുന്നു ആയിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 40 ശതമാനം വളര്‍ച്ചയാണ് കല്യാണ്‍ ജുവലേഴ്‌സ് രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ആകമാന ലാഭം 219 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണിന്റെ ആകമാന ലാഭം 180 കോടി രൂപ ആയിരുന്നു. ഇതാണ് ഇത്തവണ അതേ കാലയളിവില്‍ 219 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയര്‍ന്നതും കല്യാണിന്റെ ലാഭവര്‍ധനയ്ക്ക് പ്രധാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4512 കോടി രൂപയായിരുന്നു വിറ്റുവരവ്. 42 ശതമാനം വളര്‍ച്ചയും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം 168 കോടി രൂപയില്‍ നിന്നു 218 കോടി രൂപയായി ഉയര്‍ന്നുവെന്നും 26 ശതമാനം വളര്‍ച്ചയാണ് കല്യാണിന് ഉണ്ടായിരിക്കുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 683 കോടി രൂപ ആയിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 15 കോടി രൂപയാണെന്നും കഴിഞ്ഞ വര്‍ഷം ഇത് 14 കോടി രൂപ ആയിരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്സ് വിശദമാക്കുന്നു. ഈ വര്‍ഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളില്‍ ആകമാന വിറ്റുവരവില്‍ ഏകദേശം 35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.