വിറ്റുവരവില്‍ കുതിച്ച് കല്യാണ്‍: 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന് ലാഭം 308 കോടി രൂപ

2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കുതിച്ച് കല്യാണ്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വിറ്റുവരവ് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വളര്‍ച്ച. ഇതോടെ ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ലാഭം 285 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 5227 കോടി രൂപയാണ്. ലാഭം 120 കോടിയും.

2025 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 1611 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ അത് 1329 കോടി ആയിരുന്നു. 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആദ്യ പകുതിയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 33 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 29 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 800 കോടി രൂപയാണ്. ലാഭം 14 കോടിയും.

കമ്പനിയുടെ ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയര്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ അത് 66 കോടി രൂപയായിരുന്നു. ആദ്യ പകുതിയില്‍ കമ്പനി 6 കോടി രൂപ നഷ്ടം രേഖപ്പടുത്തി. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 4.8 കോടി ആയിരുന്നു. കാന്‍ഡിയറിന്റെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ വിറ്റുവരവ് 41
കോടി രൂപയാണ്. നഷ്ടം 3.8 കോടിരൂപയും. ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

Latest Stories

വന്യജീവി ആക്രമണങ്ങള്‍; പ്രതിരോധത്തിന് കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്

ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം അരുത്; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

യുക്രെയ്ൻ എന്നെങ്കിലും റഷ്യയുടേതായേക്കാമെന്ന് ട്രംപ്; ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഭൂമി കൈമാറ്റത്തിന് തയ്യാറാണെന്ന് സെലെൻസ്‌കി

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ റാഗിംഗ്; അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബർ; പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

IND vs ENG: ഒന്ന് പൊരുതിപ്പോലും നോക്കാതെ ഇംഗ്ലീഷ് പട, ക്ലീന്‍ ചീട്ടുമായി ഇന്ത്യ ദുബായ്ക്ക്

വന്യജീവി ആക്രമണം, വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്; ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും

രഞ്ജി ട്രോഫി: ആ ഒരു റണ്‍ തുണയായി, വീരോചിത സമനിലയുമായി കേരളം സെമിയില്‍

ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും; വൈകുന്നേരം ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണും