25 ശതമാനം വരെ കാഷ്ബാക്ക്
സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി മൂന്നു ശതമാനം മുതല്‍
കൊച്ചി: ഉത്സവകാലത്തിന്‍റെ തുടക്കമായതോടെ ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങള്‍ക്ക് ആകര്‍ഷകമായ കാഷ്ബായ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെയും കാഷ്ബായ്ക്ക് നല്‍കുന്നുണ്ട്. പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്കും 20 ശതമാനം വരെയാണ് കാഷ്ബായ്ക്ക്. നവംബര്‍ 30 വരെയാണ് ഓഫറുകള്‍.
കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വര്‍ണത്തിന്‍റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി മൂന്നു ശതമാനത്തിലാണ് തുടങ്ങുന്നത്. ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് ഓഫര്‍ സ്റ്റോണ്‍ ചാര്‍ജുകളില്‍ മാത്രമായിരിക്കും ബാധകമാകുക.
ഉത്സവകാലത്തിന്‍റെ തുടക്കമായതോടെ ആഹ്ലാദത്തിന്‍റെയും ഒരുമയുടെ കാലത്തിലേയ്ക്കാണ് നമ്മള്‍ നടന്നെത്തുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉത്സവകാല ഇളവുകളിലൂടെ ആഘോഷങ്ങളുടെ ചൈതന്യത്തിന് കരുത്തുപകരാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സില്‍ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകല്‍പ്പനകള്‍ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഒരുക്കാനായി കല്യാണ്‍ ജൂവലേഴ്സ് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജീവനക്കാരെല്ലാം പൂര്‍ണമായോ ഭാഗികമായോ വാക്സിനേറ്റ് ചെയ്തവരാണ്. കൂടാതെ തെര്‍മല്‍ ഗണ്‍ ഉപയോഗിച്ചുള്ള താപനില പരിശോധന, ഇരട്ട മാസ്ക്, സുരക്ഷാ കൈയുറ, കൂടുതല്‍ സ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇടവേളകളിലുള്ള ശുചീകരണം, അണുനശീകരണം, സ്പര്‍ശമില്ലാത്ത രീതിയിലുള്ള ബില്ലിംഗ് എന്നിവയെല്ലാം ഷോറൂമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹികാകലം പാലിക്കുന്നതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് കല്യാണ്‍ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്ക് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് ആഭരണശേഖരങ്ങള്‍ വീട്ടില്‍ ഇരുന്നുതന്നെ തെരഞ്ഞെടുക്കുന്നതിന് സാധിക്കും.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net സന്ദര്‍ശിക്കുക.