ദീപാവലിക്ക് കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ആഭരണശേഖരമായ വേധ

പ്രഷ്യസ് സ്റ്റോണ്‍സ് പതിച്ച വേധ സ്വര്‍ണാഭരണങ്ങള്‍ പാരമ്പര്യത്തിന്റെയും കരവിരുതിന്റെയും തനിമയാര്‍ന്നവയാണ്

കൊച്ചി: ദീപാവലി ആഘോഷത്തിനായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാ ജൂവലേഴ്‌സ് വേധ എന്ന പേരില്‍ കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ് സ്റ്റോണുകളും സെമി പ്രഷ്യസ് സ്റ്റോണുകളും ചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ ആഭരണങ്ങള്‍ പഴയകാലത്തിന്റെ ഭംഗിയും പുതിയ കാലത്തിന്റെ ശൈലിയും ഉള്‍ച്ചേരുന്നവയാണ്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ പുതിയൊരു താത്പര്യമുണര്‍ത്താന്‍ കഴിയുവയാണ് ഈ ശേഖരം.

ഇന്നത്തെ വനിതകള്‍ക്ക് അണിയാന്‍ തികച്ചും അനുയോജ്യമായവയാണ് വേധ. പാരമ്പര്യത്തെ സ്വീകരിക്കാനും സാംസ്‌കാരികമായ കാര്യങ്ങളെ കാത്തുസൂക്ഷിക്കാനും കൈമാറി വരുന്ന ആഡംബര നിക്ഷേപമാകാനും കഴിയുന്നവയാണ് ഈ ആഭരണങ്ങള്‍.

പരമ്പരാഗത രൂപകല്‍പ്പനകള്‍ക്കൊപ്പം നവീനമായ പ്രഷ്യസ് കട്ട് സ്റ്റോണുകളായ റൂബി, എമറാള്‍ഡ്, സഫയര്‍, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് വേധ ആഭരണങ്ങള്‍. നീണ്ട മാലകള്‍, നെക്ക്‌ലേസുകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എിങ്ങനെ നൂറിലധികം വ്യത്യസ്ത രൂപകല്‍പ്പനകളിലായാണ് വേധ ശേഖരം അവതരിപ്പിക്കുന്നത്. കുടുംബങ്ങളിലേയ്ക്ക് ഐശ്വര്യവും പ്രസാദാത്മകതയും സന്തോഷവും എത്തിക്കുന്നതിന് ഉതകുന്നതാണ് കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നുള്ള വേധ ആഭരണങ്ങള്‍.

കല്യാണിന്റെ വ്യത്യസ്തമായ ആഭരണനിരകള്‍ക്കൊപ്പം സവിശേഷമായ വേധ ആഭരണ ശേഖരം കൂടി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇന്ത്യയുടെ നിറവൈവിദ്ധ്യത്തിന്റെ നിദാനമായ തിളക്കമാര്‍ന്ന ജെംസ്റ്റോണുകളാലും നാടിന്റെ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനകളാലും മനോഹരമാണ് കാലാതീതമായ വേധ ശേഖരത്തിലെ ആഭരണങ്ങള്‍. ഇന്ത്യയുടെ സമ്പമായ കരവിരുതിന്റെ പാരമ്പര്യം ആഘോഷമാക്കാനും വേധ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനും പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി പോലെ മറ്റൊരു അവസരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഉത്സവകാലം കൂടുതല്‍ പ്രകാശപൂര്‍ണമാകാന്‍ കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം കാഷ്ബാക്കും പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് സ്‌റ്റോണ്‍ നിരക്കില്‍ 20 ശതമാനവും കാഷ്ബാക്ക് ലഭിക്കും.

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവ് ഏതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വര്‍ണത്തിന്റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും നവംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍

ഇന്ത്യയിലെമ്പാടും നിന്നുമുള്ള വിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, ജനപ്രിയമായ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എിങ്ങനെ കല്യാണ്‍ ജൂവലേഴ്‌സിന്റെ നിലവിലുള്ള ആഭരണശേഖരങ്ങള്‍ക്ക് പൂരകമാകുന്നതാണ് പുതിയ വേധ ആഭരണങ്ങള്‍. കൂടാതെ വൈവിദ്ധ്യമാര്‍ന്ന നൃത്തം ചെയ്യുന്ന ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന സിയ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര എിവയും കല്യാ ജൂവലേഴ്‌സില്‍നി് സ്വന്തമാക്കാം.

നിത്യവും അണിയുന്നതിനും വിവാഹത്തിനും ഉത്സവാവസരങ്ങളിലും അണിയുന്നതിനുമായി നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളിലുള്ള ഒരു ലക്ഷത്തിലധികം ഉത്പന്നങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 148 ഷോറൂമുകളിലൂടെ അവതരിപ്പിക്കുത്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എ പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍ മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ