കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) നിക്ഷേപകര്‍ക്ക് (Investors) സാമ്പത്തിക സഹായം (Loan) നല്‍കുന്നതിനുള്ള പലിശ നിരക്ക് അര ശതമാനം കുറച്ചു. പലിശനിരക്കിന്റെ ഏറ്റവും കുറഞ്ഞ സ്ലാബ് ഇളവ് പ്രാബല്യത്തില്‍ വന്നതോടെ 7.75 ശതമാനമായി താഴ്ന്നു.
വ്യാവസായിക നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പലിശനിരക്കില്‍ ഇളവു വരുത്താന്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്കം ഐഎഎസ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളില്‍ വിവിധ സ്‌കീമുകളിലായി കുറഞ്ഞത് 300 കോടി രൂപ ധനസഹായം വിതരണം ചെയ്യാനാണ് കെഎസ്ഐഡിസി പദ്ധതിയിട്ടിരിക്കുന്നത്.
Read more
500 സംരംഭകരെ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് പുറമെ, കാരവന്‍ ടൂറിസം പോലുള്ള പദ്ധതികള്‍ക്കും കെഎസ്ഐഡിസി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്