താരത്തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ നവരാത്രി ആഘോഷം

കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷത്തില്‍ തിളങ്ങി ഇന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍. തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ ആയിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ പരിശുദ്ധമായ ജോതിര്‍ലിംഗങ്ങളും ശിവഭഗവാന്റെ ദിവ്യമായ സാരാംശത്തെയും അടിസ്ഥാനമാക്കിയായിരുന്നു.

കല്യാണരാമന്‍ കുടുംബം പാവകളും ചെറുപ്രതിമകളും അണിനിരത്തി പരമ്പരാഗതമായ രീതിയില്‍ ബൊമ്മൈകൊലു ഒരുക്കിയിയിരുന്നു. ബൊമ്മൈ അല്ലെങ്കില്‍ പാവകളെ സജ്ജീകരിച്ചിരിക്കുന്ന ക്രമം, ദൈനംദിന ദൃശ്യങ്ങളുടെയും ദേവതകളായ സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവരുടെ ദിവ്യരൂപങ്ങളുടെയും ചിത്രീകരണത്തിലൂടെ ഭൗതിക തലത്തില്‍ നിന്ന് ഉയര്‍ന്ന ആത്മീയ തലത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന വിധത്തിലാണ്. അതിഥികളെ ഓരോരുത്തരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്ത് കൊലു അവതരണത്തിന്റെ ചിന്തകളും കഥകളും വിശദീകരിച്ചു.

പ്രത്യേക പൂജയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോള അംബാസഡര്‍ കത്രീന കൈഫ് സന്നിഹിതയായിരുന്നു. ഇതിനു പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിന്‍ഹ, ശില്‍പ്പ ഷെട്ടി, ജാന്‍വി കപൂര്‍, ദേശീയ അവാര്‍ഡ് ജേതാവ് കൃതി സനന്‍, കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന തുടങ്ങിയവരും പങ്കെടുത്തു.

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും അഭിനേതാക്കളും ആഘോഷങ്ങളില്‍ സന്നിഹിതരായി.  ടൊവിനോ തോമസ്, പ്രിയ വാര്യര്‍, ഹണി റോസ്, കല്യാണി പ്രിയദര്‍ശന്‍, സുദേവ് നായര്‍, മമിത ബൈജു, നവ്യ നായര്‍, അന്ന രേഷ്മ രാജന്‍, അനശ്വര രാജന്‍, ദുര്‍ഗ കൃഷ്ണ, അഖില്‍ സത്യന്‍, അനൂപ് സത്യന്‍, സത്യന്‍ അന്തിക്കാട്, നീരജ് മാധവ്, ജൂഡ് ആന്തണി, സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ഉണ്ണി മുകുന്ദന്‍, ദിലീപ്, മക്കളായ മീനാക്ഷി, മഹാലക്ഷ്മി തുടങ്ങി നിരവധിപ്പേര്‍ ചടങ്ങിനെത്തി.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ