സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധേയമായ ഐസിഎൽ ഫിൻകോർപ്പിന് പുതിയ ഡയറക്ടർമാർ

സാമ്പത്തിക സേവന രംഗത്ത് ശ്രദ്ധേയരായ ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും, ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്സും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്റ്ററേറ്റും ഇരുപത്തിയാറ് വർഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി ഗവൺമെൻ്റ് സ്ഥാപനങ്ങളുടെ എം.ഡി, ഡയറക്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിത്വമാണ്. നിലവിൽ കെ.റ്റി.ഡി.എഫ്.സിയിലെ എം.ഡി സ്ഥാനം രാജിവച്ചാണ് ഡോ. രാജശ്രീ അജിത്ത് ഐസിഎൽ ഫിൻകോർപ്പിൻ്റെ ഭാഗമാകുന്നത്. 2015-ൽ ആലപ്പുഴ ഡിസ്ട്രിക്ട് കളക്റ്ററായിരുന്ന ഡോ. എം. എൻ ഗുണവർദ്ധൻ ഐഎഎസ് സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ചീഫ് സെക്രട്ടറി റാങ്കിൽ നിന്നും വിരമിച്ചതിന് ശേഷമാണ് ഇപ്പോൾ ഐസിഎലിന്റെ ഭാഗമാവുന്നത്.

ICL Fincorp ൻ്റെ പുതിയ ഡയറക്ടർമാരെ പരിചയപ്പെടുത്തി CMD Adv. കെ. ജി. അനിൽ കുമാർ. ഇൻഡിപെൻഡന്റ് ഡയറക്ടർ ശ്രീ. സി. എസ് ഷിന്റോ സ്റ്റാൻലി, ഹോൾ ടൈം ഡയറക്ടറും സി.ഇ.ഓയുമായ ശ്രീമതി. ഉമാദേവി അനിൽകുമാർ, ഹോൾ ടൈം ഡയറക്ടർ ഡോ. രാജശ്രീ അജിത്ത്, സി.എഫ്.ഓ ശ്രീ. ടി. മാധവൻകുട്ടി, കമ്പനി സെക്രട്ടറി ശ്രീ. വിശാഖ് ടി.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

32 വർഷത്തെ പാരമ്പര്യമുള്ള ICL ഫിൻകോർപ്പിന്, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയെയും ഐസിഎൽ ഫിൻകോർപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചതുതന്നെ സ്ഥാപനത്തിന്റെ വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കുവാനും, പൊതുജനങ്ങളുമായി നിലനിൽക്കുന്ന ബന്ധം വളർത്താനുമാണ്. അതുവഴി രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കുവാനും, ഒരു പാൻ ഇന്ത്യൻ സാന്നിധ്യം സ്ഥാപിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്‌മെൻ്റ് ഓപ്‌ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങളാണ് ജനങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഐസിഎൽ ഫിൻകോർപ്പിൻ്റെയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഈ ശ്രദ്ധേയമായ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ, CMD. അഡ്വ. കെ. ജി. അനിൽകുമാർ, ഹോൾ ടൈം ഡയറക്ടറും, CEO-യുമായ ശ്രീമതി ഉമ അനിൽകുമാർ എന്നിവരുടെ മികച്ച നേതൃത്വമാണ്.
കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നൽകുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ICL ഫിൻകോർപ്പിന് സാധിച്ചിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്