ഗംഭീര വിലക്കുറവുമായി ഓക്‌സിജനില്‍ ന്യൂ ജെന്‍ ഓണം ഓഫര്‍; ബമ്പര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകള്‍

ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകള്‍ സമ്മാനമായി ലഭിക്കുന്ന ബമ്പര്‍ ഓഫറുമായി ഓക്‌സിജന്‍. ഓക്സിജന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റേയും ഓണം ഫെസ്റ്റിവലിന്റേയും ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകള്‍ സമ്മാനമായി നല്‍കുന്ന ബമ്പര്‍ സമ്മാന ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഓണാഘോഷത്തിലേക്ക് നാട് കടക്കാനൊരുങ്ങുന്ന വേളയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് & ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഡീലറായ ഓക്സിജന്‍ ന്യൂജെന്‍ ഓണം സെയില്‍ ഓഫറുകളും ആരംഭിച്ചു കഴിഞ്ഞു.

വന്‍ വിലക്കുറവിനോടൊപ്പം മികച്ച മറ്റു ഓഫറുകളും ന്യൂജെന്‍ ഓണം സെയിലിന്റെ പ്രധാന ആകര്‍ഷണമാണ്. ദിവസേന ഭാഗ്യശാലിക്ക് 100% ക്യാഷ്ബാക്കും തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികള്‍ക്ക് സൗജന്യ റിസോര്‍ട്ട് താമസ പാക്കേജ്, 50 സൗജന്യ സ്മാര്‍ട്ട് ഹോം അപ്ഗ്രേഡ് തുടങ്ങിയ ഓഫറുകള്‍ ഓക്‌സിജനിലുണ്ട്. കൂടാതെ ഭാഗ്യശാലികള്‍ക്ക് സൗജന്യ വിദേശ യാത്രകള്‍ക്കും അവസരം ഈ ഓഫറുകളില്‍ ഉണ്ട്. ഇത് മാത്രമല്ല ഓണം പ്രമാണിച്ച് മറ്റനേകം സമ്മാനങ്ങളും ഓരോ പര്‍ച്ചേസിലും ലഭിക്കും.

ഓണ്‍ലൈനിനെ വെല്ലുന്ന വിലക്കുറവില്‍ ലാപ്ടോപ്പുകളും സ്മാര്‍ട്ട്ഫോണുകളും ഓക്‌സിജനില്‍ ഈ സെയില്‍ കാലത്ത് ലഭ്യമാകും. നിരവധി ഓഫറുകളും ആനുകൂല്യങ്ങളും നേടികൊണ്ട് ഓണം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഓക്സിജനില്‍ നിന്ന് ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുകളും വാങ്ങാനാകും.

499 രൂപ മുതലുള്ള ഫീച്ചര്‍ ഫോണുകള്‍, 8999 രൂപ മുതല്‍ 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍, 3999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവ ഓക്‌സിജനില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം 14,990 വരെ വിലയുള്ള സുനിശ്ചിത സമ്മാനവും തിരഞ്ഞെടുക്കപ്പെട്ട ലാപ്‌ടോപ്പുകള്‍ക്കൊപ്പം 20,000 വരെ വിലയുള്ള സുനിശ്ചിത സമ്മാനവും ലഭിക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ഹോം അപ്ലയന്‍സസ് വാങ്ങുന്നവര്‍ക്ക് 14,990 വരെ വിലയുള്ള സുനിശ്ചിത സമ്മാനങ്ങളുമുണ്ട്. നാലു വര്‍ഷം വരെ വാറന്റിയുള്ള എല്‍ഇഡി ടിവികള്‍ 6490 രൂപ മുതല്‍ ഈ ഓണം ഫെസ്റ്റിവലില്‍ ഓക്സിജനില്‍ നിന്നും സ്വന്തമാക്കാം. ഏസികള്‍ 45% വരെയും ഗാഡ്ജറ്റ്സ് & ആക്സസറീസ് 70% വരെയും വിലക്കുറവിലാണ് വില്‍ക്കുന്നത്.

ബജാജ്, എച്ച് ഡി എഫ് സി, എച്ച് ഡി ബി, ഐ ഡി എഫ് സി, ഡി എം ഐ തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്പെഷ്യല്‍ ഇ എം ഐ ഓഫറുകകും ഓക്‌സിജനില്‍ ലഭ്യമാണ്. പഴയ ഫോണ്‍, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ പ്രോഡക്റ്റുകള്‍ എക്‌സ്ചേഞ്ച് ഓഫറില്‍ വാങ്ങുവാനും ഓക്സിജന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020100100 ഈ നമ്പറില്‍ വിളിക്കാം

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍