Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ബ്രാൻഡാകാൻ ഒരുങ്ങി ഓയോ

, 3:18 pm

ലോകത്തെ ഒന്നാം നമ്പർ ഹോട്ടൽ ബ്രാൻഡായി മാറാൻ ഇന്ത്യൻ കമ്പനിയായ ഒയോ ഹോട്ടൽസ് ഒരുങ്ങുന്നു. 2023 ൽ ലോകത്തെ ഏറ്റവും മികച്ച ബ്രാൻഡായ മാറിയറ്റിനെ മറി കടന്ന് ഒന്നാം സ്ഥാനം പിടിക്കാനാണ് കമ്പനിയുടെ ശ്രമം. സോഫ്റ്റ് ബാങ്ക് ഫണ്ട് ചെയ്യുന്ന ഒയോ, പത്തു ലക്ഷത്തോളം ഹോട്ടൽ മുറികൾ കൂടി തങ്ങളുടെ നെറ്റ് വർക്കിലേക്ക് കൊണ്ട് വരാനാണ് പദ്ധതിയിടുന്നതെന്ന് ഒയോ സ്ഥാപകനും സി ഇ ഒയുമായ റിതേഷ് അഗർവാൾ പറഞ്ഞു.

നാലു വർഷം മുമ്പ്  20 മുറികളുമായി തുടങ്ങിയ ഒയോ ഇപ്പോൾ ഏഴു രാജ്യങ്ങളിലായി 330,000 മുറികൾ നിയന്ത്രിക്കുന്നു. 12,000 ഫ്രാഞ്ചയ്‌സി ഹോട്ടലുകളിലായാണ് ഈ മുറികൾ. മാസം തോറും 50,000 മുറികൾ കൂട്ടി ചെറുക്കാനാണ് നീക്കം. ബ്രിട്ടൻ, ഇൻഡോനേഷ്യ, ചൈന , മലേഷ്യ , നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലായാണ് ഈ മുറികൾ ഉള്ളത്. 14 ലക്ഷം ഹോട്ടൽ മുറികളാണ് മരിയറ്റിന്റെ നിയന്ത്രണത്തിലുള്ളത്.

Advertisement