Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ജോൺസൺ പൗഡറിന്റെ ഇന്ത്യയിലെ പ്ലാന്റുകളിൽ പരിശോധന, പൗഡർ സുരക്ഷിതമെന്ന് കമ്പനി

, 11:23 am

കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർപ്രമുഖ ശിശു സൗഹൃദ ഉത്പന്നങ്ങളുടെ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസണിന്റെ ഇന്ത്യയിലെ പ്ലാന്റുകളിൽ പരിശോധന നടത്തി. എല്ലാ പരിശോധനാ ഫലങ്ങളും  പൗഡർ സാംപിളുകളും ഉദ്യോഗസ്ഥർക്ക് കൈമാറിയതായി കമ്പനി അറിയിച്ചു.


ജോൺസൺ ബേബി പൗഡറിൽ കാൻസറിന് കാരണമായ ആസ്ബസ്റ്റോസ് കലർന്നിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 1970 മുതൽ തന്നെ ഇത് കണ്ടെത്തിയിരുന്നതാണെങ്കിലും കമ്പനി അധികൃതർ ഇത് മറച്ചു പിടിച്ചുവെന്നാണ് ആരോപണം. പതിനായിരത്തോളം നഷ്ടപരിഹാര കേസുകളാണ് കമ്പനി അമേരിക്കയിൽ നേരിടുന്നത്.

എന്നാൽ ഇന്ത്യയിലെ ബേബി പൗഡർ സുരക്ഷിതമാണെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി അറിയിച്ചു.

Advertisement