Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ആഗോള കൊറിയർ ഭീമന്റെ തലപ്പത്ത് മലയാളി

, 4:30 pm

ലോക വ്യാപകമായ വിതരണ ശ്രിംഖലയുള്ള പ്രമുഖ കൊറിയർ കമ്പനിയായ ഫെഡെക്സ് കോർപറേഷന്റെ പ്രസിഡന്റും സി ഇ ഒയുമായി മലയാളിയായ രാജേഷ് സുബ്രമണ്യം നിയമിതനായി. 2019 ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.

നിലവിൽ അദ്ദേഹം കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണികേഷൻ ഓഫിസറുമാണ്. ഡേവിഡ് എൽ. കണ്ണിങ്ഹാം വിരമിക്കുന്ന ഒഴിവിലാണ് രാജേഷ് ചുമതലയേൽക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം മുംബൈ ഐ ഐ ടിയിൽ നിന്നാണ് ബിരുദം നേടിയത്. കഴിഞ്ഞ 27 വർഷമായി അദ്ദേഹം ഫെഡെക്സിൽ പ്രവർത്തിച്ചു വരുന്നു.


സൈരക്കേസ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദവും ടെക്‌സാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എയും നേടിയ അദ്ദേഹം മെംഫിസിലാണ് തന്റെ കരിയർ ആരംഭിച്ചത്. അമേരിക്കയിലെ ടെന്നസിയിലാണ് കമ്പനിയുടെ ആസ്ഥാനം.

Advertisement