'നിമ'യില്‍ തിളങ്ങി രശ്മികയും കല്യാണിയും, സംവിധാനം പ്രിയദര്‍ശന്‍; ശ്രദ്ധ നേടി കല്യാണിന്റെ പുതിയ പരസ്യചിത്രം

ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍മാരായ കല്യാണി പ്രിയദര്‍ശനും രശ്മിക മന്ദാനയും ഉള്‍പ്പെടുന്ന പുതിയ പരസ്യ ചിത്രം പുറത്തിറങ്ങി. ഈ രണ്ട് ബ്രാന്‍ഡ് അംബാസഡര്‍മാരുടെയും ജന്മദിനത്തോടനുബന്ധിച്ച് (ഏപ്രില്‍ 5) ആണ് പുതിയ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശനാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് കലാസംവിധാനം. രാമു രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ നിമാ ശേഖരത്തില്‍ നിന്നുള്ള പൈതൃക ആഭരണ ഡിസൈനുകളുടെ കാലാതീതമായ ആകര്‍ഷണീയത പ്രദര്‍ശിപ്പിക്കുന്നതാണ് പരസ്യചിത്രം. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് പ്രിയദര്‍ശന്റെ സര്‍ഗ്ഗാത്മക കാഴ്ചപ്പാടും പ്രതിഭയും കലാസംവിധായകന്‍ സാബു സിറിളിന്റെ കലാപരമായ വൈദഗ്ധ്യവും പരസ്യചിത്രത്തിന് ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിച്ചിട്ടുണ്ട്. ദിവാകര്‍ മണിയുടെ ക്യാമറയും പോണി പ്രകാശ് രാജിന്റെ കൊറിയോഗ്രാഫിയും ഓരോ ഫ്രെയിമിന്റെയും മികവ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കല്യാണി പ്രിയദര്‍ശനും രശ്മിക മന്ദാനും തങ്ങളുടെ പൈതൃക ആഭരണങ്ങളായ നിമയെ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത, ഈ സെലിബ്രിറ്റികളെ മനോഹരമായി ഉയര്‍ത്തിക്കാട്ടുന്ന പ്രചാരണ ചിത്രം, തങ്ങളുടെ നിമാ ശേഖരത്തില്‍ നിന്നുള്ള ആഭരണ ഡിസൈനുകളുടെ അതിമനോഹരമായ കരകൗശലവും കാലാതീതമായ സൗന്ദര്യവും പ്രദര്‍ശിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനത്തില്‍ 34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ കല്യാണ്‍ ജ്വല്ലേഴ്സിന് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 253 ഷോറൂമുകള്‍ ഉണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് വിപണിയില്‍ ചുവടുവെക്കാനും കമ്പനി ഒരുങ്ങുകയാണ്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ