Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

ആർ ബി ഐ ഫണ്ട് കൈമാറ്റം: വിദഗ്ധ സമിതിയായി, ബിമൽ ജലൻ അധ്യക്ഷൻ

, 3:23 pm

റിസർവ് ബാങ്കിന്റെ ഫണ്ട് സർക്കാറിന് കൈമാറുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമ്മറ്റിയെ നിയോഗിച്ചു. റിസർവ് ബാങ്ക് മുൻ ഗവർണർ ബിമൽ ജലൻ അധ്യക്ഷനായാണ് കമ്മറ്റി രൂപീകരിച്ചത്.റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹനാണ് കമ്മറ്റിയുടെ വൈസ് ചെയർമാൻ. ആർ ബി ഐ ഡയറക്ടർമാരായ സുധീർ മങ്കാട്, ഭരത് ദോഷി, ഡെപ്യൂട്ടി ഗവർണർ എൻ. എസ് വിശ്വനാഥൻ, എക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി, സുഭാഷ് ചന്ദ്ര ഗാർഗ് എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.
റിസർവ് ബാങ്കിന്റെ കയ്യിലുള്ള റിസർവ് ഫണ്ട് സർക്കാരുമായി പങ്ക് വയ്ക്കുന്നതിന് സംന്ധിച്ച ഫ്രെയിം വർക്കിന്‌ സമിതി രൂപം നൽകും.

നേരത്തെ ഈ ഫണ്ടിൽ നിന്ന് 3 .65 ലക്ഷം കോടി രൂപ നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപെട്ടത് വിവാദമായിരുന്നു. നവംബർ 19നു ചേർന്ന ആർ ബി ഐ ഡയറക്ടർ ബോർഡ് യോഗം ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമ്മറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. ഒമ്പത് ലക്ഷം കോടി രൂപയാണ് റിസർവ് ഫണ്ടായി റിസർവ് ബാങ്ക് സൂക്ഷിച്ചിരിക്കുന്നത്.

Advertisement