ബിറ്റ്കോയിൻ മാതൃകയിൽ സ്വന്തം ക്രിപ്റ്റോകറൻസി രൂപീകരിക്കാൻ റിലയൻസ് ജിയോ-ഇൻഫോകോം പദ്ധതിയിടുന്നു. ജിയോ കോയിൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നേതൃസ്ഥാനത്ത് മകൻ ആകാശ് അംബാനിയെ അവരോധിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി.
ഇതിനായി ബ്ലോക് ചെയിൻ പദ്ധതി രൂപീകരിക്കാൻ 50 പേരടങ്ങുന്ന വിദഗ്ധസംഘത്തെ നിയോഗിക്കാൻ കന്പനി തീരുമാനിച്ചു. ഇവരാകും സ്മാർട് കരാറുകൾക്കും വിതരണ ശൃംഖലകൾക്കും രൂപം നൽകുക. എന്നാൽ നീക്കത്തെക്കുറിച്ച് കമ്പനി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read more
സാധാരണ പണമിടപാടുകളേക്കാൾ വേഗത്തിലും എളുപ്പത്തിലും യാതൊരു നിയന്ത്രണവുമില്ലാതെയും ഇടപാടുകൾ നടത്താമെന്നതാണ് ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളുടെ പ്രത്യേകത. ഡിജിറ്റൽ രൂപത്തിലാണ് ഈ കറൻസികൾ ലഭ്യമാകുന്നത്.