Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BUSINESS NEWS

റിലയൻസ് റീടെയ്ൽ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു, അടുത്ത വർഷം ലിസ്റ്റ് ചെയ്യും

, 1:06 pm

വൻ വിജയമായി മാറിയ റിലയൻസിന്റെ ചില്ലറ വില്പന വിഭാഗമായ റിലയൻസ് റീടെയ്ൽ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. അടുത്ത വർഷം പകുതിയോടെ കമ്പനി ഓഹരി വിപണിയിൽ എത്തുമെന്ന് പ്രമുഖ സാമ്പത്തിക പത്രമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. 2019 പകുതിയോടെ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് റിലയൻസ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. ഈയിടെ ഒരു പ്രമുഖ ബ്രോക്കിങ് കമ്പനിയായ ജെഫ്രിസ് റിലയൻസ് റീടൈലിന് രണ്ടു ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കിയിരുന്നു.

2006ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. റിലയൻസ് ഫ്രഷ് ആണ് ഇതിന്റെ കീഴിലുള്ള പ്രമുഖ വില്പന ശാല. റിലയൻസ് സ്മാർട്ട്, റിലയൻസ് സ്മാർട്ട് ഡോട്ട് ഇൻ, റിലയൻസ് മാർക്കറ്റ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്, ഫുട് പ്രിന്റ്, ജിയോ സ്റ്റോർ, പ്രോജക്ട് ഈവ്, റിലയൻസ് ജൂവൽസ് തുടങ്ങിയ വിവിധ ബ്രാൻഡ് ഷോപ്പുകൾ കമ്പനിക്ക് കീഴിൽ രാജ്യത്തെമ്പാടും പ്രവർത്തിക്കുന്നു.

5800 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഷോപ്പുകൾ വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയ വിറ്റുവരവ് 69,198 കോടി രൂപയാണ്. 2006ൽ  ഹൈദരാബാദിലാണ് ആദ്യ ഷോപ്പ് തുടങ്ങിയത്.

Advertisement